എഫ് എ കപ്പ് രണ്ടാം സെമി ഇന്ന്; പ്രതികാര ദാഹവുമായി ചെല്‍സി
എഫ് എ കപ്പ് സെമി ഫൈനലില്‍ ഇന്ന് യൂറോപ്പിലെ തന്നെ വലിയ ക്ലബുകളായ ചെല്‍സിയും മാഞ്ചെസ്റ്റര്‍ യുണൈറ്റഡും ഏറ്റുമുട്ടും.ഇന്നലെ നടന്ന ആദ്യ സെമി ഫൈനല്‍ മല്‍സരത്തില്‍ മാഞ്ചെസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തി ആഴ്സണല്‍ എഫ് എ കപ്പ് ഫൈനലിലേക്ക് കടന്നിരുന്നു.ഇന്നതെ മല്‍സരത്തിന്റെ പ്രത്യേകത എന്തെന്നാല്‍ തുടര്‍ പരാജയങ്ങളില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ രണ്ട് ക്ലബുകളാണ് ചെല്‍സിയും മാഞ്ചെസ്റ്റര്‍ യുണൈറ്റഡും.
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി മൂന്നാം സ്ഥാനത്താണ്,യുണൈറ്റഡ് അഞ്ചാം സ്ഥാനത്തുമാണ്.ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇരു ടീമുകളും രണ്ട് വട്ടം ഏറ്റുമുട്ടിയപ്പോള്‍ രണ്ട് വട്ടവും വിജയം നേടിയത് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ആയിരുന്നു.ഈ എഫ് എല്‍ കപ്പില്‍ നിന്നും ചെല്‍സിയെ റൌണ്ട് ഓഫ് 16 ല്‍ നിന്നും പുറത്താക്കിയതും മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് തന്നെ.






































