Foot Ball Top News

ഇറ്റാലിയന്‍ സീരി എയില്‍ നാളെ ത്രിലര്‍ പോരാട്ടം.

July 19, 2020

ഇറ്റാലിയന്‍ സീരി എയില്‍ നാളെ ത്രിലര്‍ പോരാട്ടം.

ഇറ്റാലിയന്‍ സീരി എയില്‍ നാളെ ആരാധകര്‍ കാത്തിരുന്ന ത്രിലര്‍ പോരാട്ടം.നാളെ ഇന്ത്യന്‍ സമയം രാവിലെ ഒന്നരക്ക് റോമ vs ഇന്‍റര്‍ മിലാന്‍ മല്‍സരം നടക്കും.ഇരു ടീമുകളും ഏറ്റുമുട്ടുന്നത് റോമയുടെ ഹോം സ്റ്റേഡിയമായ സ്റ്റാഡിയോ ഒളിംപിക്കോയില്‍ വച്ചാണ്.പോയിന്‍റ് പട്ടികയില്‍ റോമ അഞ്ചാമതും ഇന്‍റര്‍ മിലാന്‍ മൂന്നാമതും ആണ്.ഇന്ന് വിജയം നേടാന്‍ ആയാല്‍ രണ്ടാം സ്ഥാനം ലഭിക്കും ഇന്‍റര്‍ മിലാന്.

 

 

ഇന്‍റര്‍ മിലാന് ഇപ്പോള്‍  ഒന്നാമത്തുള്ള യുവന്‍റസില്‍ നിന്നും ആറ് പോയിന്‍റുകള്‍ മാത്രമേ വിത്യാസം ഉള്ളൂ എന്നതും മല്‍സരത്തിന് ആവേശം കൂട്ടുന്ന ഘടകം ആണ്.റോമയും ഇന്‍റര്‍ മിലാനും ഈ സീസണില്‍ ഇതിന് മുന്നേ ഏറ്റുമുട്ടിയപ്പോള്‍ അന്ന് സമനിലയായിരുന്നു ഫലം. റോമക്ക് നാലാം സ്ഥാനത്തില്‍ നിന്നും പന്ത്രണ്ട് പോയിന്‍റുകളുടെ വിത്യാസം ഉള്ളതിനാല്‍ ജയിച്ചാലും കാര്യമായ മാറ്റമൊന്നും അവര്‍ക്ക് ലഭിക്കില്ല.

 

 

Leave a comment