സീരി എയില്‍ നാപോളിക്കിന്ന് മല്‍സരം
ഇറ്റാലിയന്‍ സീരി എയില്‍ ഇന്ന് നാപോളി vs ഉഡിനീസ് മല്‍സരം നടക്കും.ഇന്ന് ഇന്ത്യന്‍ സമയം രാത്രി പതിനൊന്ന് മണിക്ക് ഇരുവരും തമ്മില്‍ നാപൊളിയുടെ ഹോം ഗ്രൌണ്ടായ സ്റ്റേഡിയോ സാന്‍ പോളോയില്‍ വച്ച് നടക്കും.ഇതിന് മുന്നേ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ അന്ന് ഇരുവരും പിരിഞ്ഞത് സമനിലയില്‍ ആയിരുന്നു.
പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് നാപോളി ഇപ്പോള്‍.ഉദിനീസ് ആകട്ടെ പതിനാറാം സ്ഥാനത്തും.കഴിഞ്ഞ രണ്ട് മല്‍സരങ്ങളിലും സമനില നേടിയ നാപോളിക്ക് ഇന്ന് അവരുടെ തട്ടകത്തില്‍ ഒരു വിജയം അനിവാര്യമാണ്.ഉഡിനീസ് ആകട്ടെ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തുള്ള ലാസിയോയെ സമനിലയില്‍ തളച്ചതിന് ശേഷമാണ് നാപോളിയെ നേരിടാന്‍ ഒരുങ്ങുന്നത്.ഇന്ന് വിജയം നേടാനായാല്‍ നാപൊളിക്ക് പോയിന്റ് ടേബളില്‍ ആറാം സ്ഥാനം ലഭിക്കും.






































