Foot Ball Top News

അവസാനപോരിന് സ്പാനിഷ് രാജാക്കന്മാര്‍ നാളെ ഇറങ്ങും

July 19, 2020

അവസാനപോരിന് സ്പാനിഷ് രാജാക്കന്മാര്‍ നാളെ ഇറങ്ങും

സ്പാനിഷ് ലാലിഗ നേടിയത്തിന് ശേഷം റയല്‍ മാഡ്രിഡ് ഈ സീസണിലെ  തങ്ങളുടെ അവസാന പോരിന് നാളെ ഇറങ്ങും.നാളെ ഇന്ത്യന്‍ സമയം പന്ത്രണ്ടരക്ക് ലെഗാനസിന്‍റെ ഹോം ഗ്രൌണ്ടില്‍ വച്ചാണ് മല്‍സരം.കഴിഞ്ഞ മല്‍സരത്തിലെ വിജയത്തിന് ശേഷം റയല്‍ മാഡ്രിഡിന് ലാലിഗ കിരീടം നല്‍കിയിരുന്നു.പോയിന്‍റ് പട്ടികയില്‍ പതിനെട്ടാം സ്ഥാനത്താണ് ലേഗാനാസ് ഇപ്പോള്‍.ഈ സീസനില്‍  ഇരുവരും  ഇതിന് മുന്നേ കണ്ടുമുട്ടിയപ്പോള്‍ ആണ് വിജയം നേടിയത് റയല്‍ മാഡ്രിഡ് ആയിരുന്നു.

 

 

 

എതിരിലാത്ത അഞ്ചു ഗോളിന് അവര്‍ ലേഗാനസിനെ അവര്‍ നിലംപരിശര്‍ ആക്കി.കിരീടം ലഭിച്ചതിനാല്‍ ടീമില്‍ സിദാന്‍ പുതിയ എന്തു മാറ്റമാണ് വരുത്തുക എന്ന് ആരാധകവൃന്ദം പ്രതീക്ഷയോടെ നോക്കുന്നുണ്ടാവും.സിറ്റിയുമായുള്ള മല്‍സരത്തിന് മുന്നേ  ടീമിനെ ഫോമിന്‍റെ ഉന്നതിയില്‍ എത്തിക്കാന്‍  ശ്രമിക്കും സീദാന്‍ എന്നത് ഉറപ്പ്.

Leave a comment