ഇംഗ്ളണ്ടിൽ ടോപ് ഫോർ പോരാട്ടം തീ പാറുന്നു !!
ജർമനിയിലും ഫ്രാൻസിലും ലീഗ് മത്സരങ്ങൾ അവസാനിച്ചു. സ്പെയിനിലും ഇംഗ്ലണ്ടിലും വിജയികളെ അറിഞ്ഞും കഴിഞ്ഞിരിക്കുന്നു. ഇറ്റലിയിലെ യുവന്റസിന് കാര്യമായ വെല്ലുവിളി ഇല്ല. ഫുട്ബോൾ ആവേശം കുറഞ്ഞോ എന്ന് തോന്നുണ്ടോ – പേടിക്കണ്ട മക്കളെ, ഇംഗ്ലണ്ടിൽ ഒരു തീപ്പൊരി പോരാട്ടം നടക്കുന്നുണ്ട്.
കൊറോണക്ക് ശേഷം ലീഗ് പുനരാരംഭിച്ചപ്പോൾ ടോപ് ഫോർ ഏകദേശം തീരുമാനം ആയ പോലെ ആയിരുന്നു. ലിവർപൂൾ, സിറ്റി, ലെസ്റ്റർ എന്നിവർ കാര്യമായ വിത്യാസം ബാക്കി ടീമുകളുമായി പാലിച്ചിരുന്നു. ചെസ്‌ലിയുടെ നാലാം സ്ഥാനവും ഏകദേശം ഉറപ്പും ആയിരുന്നു.
പക്ഷെ ബ്രൂണോ ഫെർണാഡെസ് മുന്നിൽ നിന്ന് നയിക്കുന്ന ചെകുത്താന്മാർ ശക്തമായ തിരിച്ചു വരവാണ് നടത്തിയിരിക്കുന്നത്. കഴിഞ്ഞ 6 മത്സരങ്ങളിൽ നിന്നായി 5 വിജയവും ഒരു സമനിലയും. ചെൽസിക്കും ലെസ്റ്ററിനും ഇടക്ക് കാലിടറുകയും ചെയ്തതോടെ മൂവർ തമ്മിൽ ഉള്ള പോയിന്റ് വിത്യാസം വെറും ഒന്നായി മാറി.
വെറും രണ്ടു മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ 63 പോയിന്റുമായി ചെൽസി മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. ലെസ്റ്ററിനും യൂണൈറ്റഡിനും 62 പോയിന്റ് ഉണ്ടെങ്കിലും ഗോൾ വ്യത്യാസത്തിന്റെ കണക്കിൽ ലെസ്റ്റർ നാലാമത്. ഇരുവരും തമ്മിലുള്ള ഗോൾ വിത്യാസം വെറും നാലും. ബാക്കി മത്സരങ്ങളിൽ ഒന്ന് ലെസ്റ്റർ – യുണൈറ്റഡ് മത്സരമാണെന്നുള്ളതും ചെൽസിക്ക് ലിവർപൂളിന് നേരിടാൻ ഉണ്ട് എന്നുള്ളതും പോരാട്ടത്തിന്റെ തീവ്രത വർധിപ്പിക്കുന്നു.
CHELSEA’S remaining matches
vs Liverpool [Away]
vs Wolves [Home]
LEICESTER’S remaining matches
vs Tottenham [Away]
vs Man UTD [Home]
MAN UTD’S remaining matches
vs West Ham [Home]
vs Leicester [Away]
ഇതിൽ ഒരല്പം എളുപ്പമുള്ള ഫിക്സ്ചർ യുണൈറ്റഡിന്റെ ആകും. ആയതിനാൽ ലെസ്റ്ററിനു രണ്ടു മത്സരങ്ങളും ജയിച്ചേ മതിയാകു. ചെൽസിക്കും അങ്ങനെ തന്നെ ആണെങ്കിലും ലെസ്റ്ററോ യൂണിറ്റഡോ തോറ്റാൽ ഒരു സമനില ആയാലും രക്ഷപെട്ടു പോയേക്കാം. ഏതായാലും ഫുട്ബോൾ ആരധകർക്ക് സമ്മാനിക്കാനിരിക്കുന്ന അവസാന മാമാങ്കമായി ഇത് മാറിയിരിക്കുന്നു.