Foot Ball Top News

എന്താണ് ബാഴ്സലോണയുടെ പ്രശനം ????????

July 17, 2020

എന്താണ് ബാഴ്സലോണയുടെ പ്രശനം ????????

“മോര്‍ താന്‍ എ ക്ലബ്  ” ഇതാണ് ബാഴ്സലോണയുടെ ആരാധകര്‍ തങ്ങളുടെ ക്ലബിനെ കുറിച്ച് പറയുന്ന ആദ്യത്തെ വാചകം.യൂറോപ്പിലേ  എല്ലാ  ക്ലബുകളും അവരുടേതായ വ്യക്തിത്വം ഉണ്ടെങ്കിലും ബാഴ്സലോണയെ ഇവരില്‍ നിന്നും വ്യതസ്തമാക്കുന്നത്  അവര്‍ കൈകൊള്ളുന്ന മാനുഷിക മൂല്യങ്ങളും അവരുടെ ഫുട്ബോള്‍ ഫിലോസഫിയുമാണ്.ക്ലബിലെ എല്ലാ താരങ്ങളും പരസ്പ്പരം കുടുംബം പോലെ കഴിയുന്ന ചില ക്ലബുകളില്‍ ഒന്നാണ് ബാഴ്സലോണ.

 

 

എന്നാല്‍ ഇപ്പോള്‍ ഈ ക്ലബിന്‍റെ ശോചനീയാവസ്ഥ പറയാതെ വയ്യ.ബാഴ്സലോണ ഈ സീസണില്‍ ഇറക്കിയ  തങ്ങളുടെ ഇലവനില്‍ ഏഴ് കളിക്കാര്‍ മുപ്പത് വയസിന് മുകളില്‍ ഉള്ളവര്‍ ആണ്.ഇന്നലത്തെ കളിയില്‍ നിന്നു തന്നെ  പല കളിക്കാരുടെയും ശാരീരികക്ഷമത വരെ ഒരു ചോദ്യചിനമായി നിലനില്‍ക്കുന്നു.താരാധിപത്യം ബാഴ്സലോണയില്‍ കൊടികുത്തി വാഴുന്നുണ്ട് എന്ന് ഇതിന് മുന്‍പും ആരോപണങ്ങള്‍ ഉണ്ടായിരുന്നു.സീനിയര്‍ താരങ്ങളുടെ സമ്മതം ഇല്ലാതെ ഏതൊരു താരത്തിനെയും ബാഴ്സലോണ വാങ്ങില്ല എന്നതും ക്ലബിനുമേല്‍ നിലനില്‍ക്കുന്ന ശക്തമായ ആരോപണങ്ങളില്‍ ഒന്നാണ്.

 

 

കഴിഞ്ഞ സീസണില്‍ ടീമിലെ ഏറ്റവും മോശം താരങ്ങളില്‍ ഒരാളായ ലൂയിസ് സുവാരസാണ് ഈ സീസണിലും  ടീമിലെ പ്രാധാന സ്ട്രൈക്കര്‍.കഴിഞ്ഞ സമ്മര്‍ ട്രാന്‍സഫറില്‍ ക്ലബിലെത്തിയ അന്‍റോയിന്‍ ഗ്രീസ്മാന്‍ ഇപ്പോഴും തനിക്ക് പറ്റാത്ത ഇടത്ത് വിങ്ങില്‍ കളിക്കുന്നു.ഗ്രീസ്മാനെ പോലൊരു താരം ഒന്നുകില്‍ സ്ട്രൈക്കറായും അല്ലെങ്കില്‍ റൈറ്റ് വിങര്‍ ആയും അതുമല്ലെങ്കില്‍ സെക്കണ്ടറി സ്ട്രൈക്കര്‍(ഫാല്‍സ് 9)ആയും   കളിക്കണം.അതായിരുന്നു അദ്ദേഹം ഫ്രാന്‍സ് ദേശീയ ടീമിലും അത്ലറ്റിക്കോ മാഡ്രിഡിലും ചെയ്തുകൊണ്ടിരുന്നത്.ഇപ്പോഴും സെര്‍ജിയോ  ബുസ്ക്കറ്റ്സിന്‍റെ കളിയഴകിന് കോട്ടം പറ്റിയിട്ടിലെങ്കിലും അദ്ദേഹത്തിന് പ്രായം അലട്ടുന്നുണ്ടെന്നത് വ്യക്തം.ജെറാര്‍ഡ് പിക്ക്വെ എപ്പോള്‍ ഫോം ആവുമെന്നും എപ്പോള്‍ ഫോമൌട്ട് ആകുമെന്നും അര്‍ക്കും പറയാന്‍ കഴിയില്ല.തന്‍റേതായ ഒരു കേളിശൈലി പുറത്തെടുക്കാന്‍ ഇതുവരെ ജോര്‍ഡി അല്‍ബയ്ക്ക് കഴിഞ്ഞിട്ടില്ല.പണ്ട് ചാവിയും ഇനിയേസ്റ്റയും ഉണ്ടായിരുന്ന ബാഴ്സലോണ മിഡ്ഫീല്‍ഡില്‍ ഇപ്പോള്‍ ഉള്ളത് അര്‍ട്ടുറോ വിദാലും ഇവാന്‍ റാക്കിട്ടിച്ചും ആണ്.ചാവിയുടെ പിന്മുറക്കാരന്‍ എന്ന് പേരുകേട്ട ആര്‍ത്തര്‍ മേലോയേ ക്ലബ് പ്രസിഡന്‍റ് മുപ്പത് വയസ്സുള്ള മിറാലേം പിജാനിക്കുമായി ഉള്‍പ്പെട്ട സ്വാപ്  ഡീല്‍ നടത്തി.ഇതൊന്നും കൂടാതെ വലിയ തുക മുടക്കി വാങ്ങിയ കുട്ടിഞ്ഞോയും ഡെംബേലെയും പ്രകടനത്തില്‍  സ്ഥിരത നിലനിര്‍ത്തുന്നില്ല.അടുത്ത സീസണില്‍ കുട്ടിഞ്ഞോ ബയേണ്‍ മ്യൂണിക്കില്‍  നിന്നും തിരിക്കെ എത്തും.ബാഴ്സലോണ പറയുന്ന തുകയ്ക്ക് കുട്ടിഞ്ഞോയെ വാങ്ങാന്‍ ഏത് ക്ലബിനും താല്‍പര്യം ഇല്ലത്രേ.സീസണിന്‍റെ പകുതിക്ക് പിരിച്ചുവിട്ട വാല്‍വറഡേയുടെ തലയില്‍ ആയിരുന്നു എല്ലാ കുറ്റവും എന്നാല്‍ ഇപ്പോള്‍ അതിലും വലിയ എന്തോ അഗാതമായ പ്രശനം ക്ലബില്‍ ഉണ്ടെന്ന് തെളിഞ്ഞു വരികയാണ്.എന്തായാലും 2021 ല്‍ ബാഴ്സലോണയില്‍ പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്‍ കഴിഞ്ഞു പുതിയ മാനേജ്മെന്‍റ് വരുമ്പോള്‍ എല്ലാം ശരിയാകുമെന്ന് വിചാരിച്ച് ആരാധകര്‍ക്ക് ആശ്വസിക്കാം.ബാഴ്സലോണ ഇപ്പോള്‍ വെറും ഒരു ശരാശരി ടീം മാത്രമാണ്,അവര്‍ എന്തെങ്കിലും നേടിയിട്ടുണ്ടെങ്കില്‍ അതവരുടെ കൂടെ “ഫുട്ബോള്‍ ദൈവം” ഉള്ളത് കൊണ്ട് മാത്രമാണ്.

Leave a comment