കിരീടസ്വപ്നം തഴയാതെ മുന്നോട്ട് പോകാന്‍ ബാഴ്സലോണ
റയല്‍ മാഡ്രിഡ് സ്പാനിഷ് ലാലിഗ നേടുമെന്ന് ഏറെകുറെ തീരുമാനം ആയെങ്കിലും പ്രതീക്ഷ കൈവിടാതെ ബാഴ്സലോണ.ഇന്നതെ മല്‍സരത്തില്‍ റയല്‍ വിജയിക്കുകയാണെങ്കില്‍ ലാലിഗ ഈ സീസണിലെ വിജയികളാവും റയല്‍ മാഡ്രിഡ്. കൂനിന്മേല്‍ കുരു എന്നതാണ് ബാഴ്സലോണയുടെ അവസ്ഥ.അവരുടെ പ്രാധാന ഫോര്‍വേഡ് അന്‍റോയിന്‍ ഗ്രീസ്മാന് പരിക്കേറ്റ് പുറത്തായി.അദ്ദേഹം നാളത്തെ മല്‍സരം കളിക്കാന്‍ ഉണ്ടാകില്ല.ഇനിയുള്ള രണ്ട് ലാലിഗ മല്‍സരങ്ങളും ഗ്രീസ്മാന് കളിക്കാന്‍ അയേക്കില്ല.
നാളെ ഇന്ത്യന്‍ സമയം രാവിലെ പന്ത്രണ്ടരക്ക് ബാഴ്സലോണ അവരുടെ ഹോം ഗ്രൌണ്ടില്‍ വച്ച് ഒസാസുനയെ നേരിടും.പോയിന്‍റ് പട്ടികയില്‍ പതിനൊന്നാം സ്ഥാനത്താണ് ഒസാസുനായിപ്പോള്‍.കാമ്പ് നൌവില്‍ വച്ച് കളിക്കാന്‍ കിട്ടുന്ന അവസാന ലീഗ് മല്‍സരമാണ് ബാഴ്സലോണക്ക്,വലിയ മാര്‍ജിനില്‍ ഉള്ള വിജയം അവര്‍ സ്വപ്നം കാണുന്നുണ്ടാകും.






































