ഇംഗ്ലിഷ് പ്രിമിയര്‍ ലീഗില്‍ നാളെ ചെകുത്താന്‍മാര്‍ക്ക് ജീവന്‍മരണ പോരാട്ടം
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ നാളെ മാഞ്ചെസ്റ്റര്‍ യുണൈറ്റഡും ക്രിസ്റ്റല്‍ പാലസും തമ്മില്‍ ഏറ്റുമുട്ടും.ഇന്നതെ മല്‍സരത്തിന്റെ പ്രാധാന്യം എന്തെന്നാല്‍ യുണൈറ്റഡിന് ലേയ്സെസ്റ്റര്‍ സിറ്റിയെ പിന്തള്ളി ആദ്യ നാലു സ്ഥാനങ്ങളിലേക്ക് എത്തണമെങ്കില്‍ ഇന്ന് അവര്‍ക്ക് വമ്പന്‍ മാര്‍ജിനില്‍ വിജയം അനിവാര്യമാണ്.ഇരു ടീമുകള്‍ക്കും 59 പോയിന്‍റുകള്‍ വീതം ആണുള്ളത്.ലേയ്സെസ്റ്റര്‍ സിറ്റിക്ക് ഗോള്‍ ഡിഫറന്‍സിന്റെ ആനുകൂല്യമുള്ളതിനാല്‍ അവര്‍ നാലാം സ്ഥാനത്ത് തുടരുന്നു.
മാഞ്ചെസ്റ്റര്‍ യുണൈറ്റഡും ലേയ്സെസ്റ്റര്‍ സിറ്റിയും തമ്മിലുള്ള ഗോള്‍ ഡിഫറന്‍സ് വെറും മൂന്ന് പോയിന്‍റുകള്‍ മാത്രമാണ്.ലേയ്സെസ്റ്റര്‍ സിറ്റി ഇനിയുള്ള രണ്ട് മല്‍സരങ്ങളില്‍ ഒരു മല്‍സരം പരാജയപ്പെട്ടാലും യുണൈറ്റഡിന് അനുകൂലമാകും വിധി.ഇന്ന് ഇന്ത്യന്‍ സമയം നാളെ രാവിലെ 12:45നാണ് മല്‍സരം നടക്കുക.മല്‍സരത്തിന് ആതിഥേയത്വം വഹിക്കുന്നത് ക്രിസ്റ്റല്‍ പാലസിന്റെ ഹോം ഗ്രൌണ്ടായ സെല്‍ഹെര്‍സ്റ്റ് പാലസ് ആണ്.






































