പ്രീമിയര്‍ ലീഗില്‍ ഇന്ന് ആവേശപോരാട്ടം
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് ഫുട്ബോള്‍ ആരാധകരെ ആവേശം കൊള്ളിക്കുന്ന മല്‍സരം.ഇന്ന് ഇന്ത്യന്‍ സമയം രാത്രി പത്തരക്ക് ലേയ്സ്സ്റ്റര്‍ സിറ്റിയും ഷെഫീല്‍ഡ് യുണൈറ്റഡും തമ്മില്‍ ഏറ്റുമുട്ടും.പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് ലേയ്സ്സ്റ്റര്‍ സിറ്റി,ഷെഫീല്‍ഡ് യുണൈറ്റഡ് എട്ടാം സ്ഥാനത്തും.ഈ സീസണില്‍ ഇരുവരും ഇതിന് മുന്നേ ഏറ്റുമുട്ടിയപ്പോള്‍ ലേയ്സ്സ്റ്റര്‍ സിറ്റി വിജയം നേടി.
കൊറോണക്ക് ശേഷമുള്ള ഇടവേളയില്‍ തങ്ങളുടെ പ്രകടനത്തില്‍ എല്ലാവരെയും ഞെട്ടിപ്പിക്കുകയാണ് ഷെഫീല്‍ഡ് യുണൈറ്റഡ്.കഴിഞ്ഞ മല്‍സരത്തില്‍ ചെല്‍സിയെ എതിരിലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച ഷെഫീല്‍ഡ് യുണൈറ്റഡ് കഴിഞ്ഞ ആഴ്ചകളില്‍ ഫുട്ബോള്‍ ആരാധകര്‍ക്ക് അമ്പരപ്പ് നല്‍കുകയാണ്.വോള്‍വ്സ് ,ടോട്ടന്‍ഹാം എന്നിങ്ങനെ നീളുന്നു ഷെഫീല്‍ഡ് യുണൈറ്റഡിന്‍റെ ഇരകളുടെ നിര.ലേയ്സ്സ്റ്റര്‍ സിറ്റിയുടെ ഹോം ഗ്രൌണ്ടില്‍ വച്ചാണ് നടക്കുന്നത്.