ഹാരി കെയിന് ഡബിൾ; ടോട്ടൻഹാമിന് മികച്ച വിജയം
വിജയ വീഥിയിൽ തന്നെ തുടർന്ന് ടോട്ടൻഹാം. കഴിഞ്ഞ മത്സരത്തിൽ ആഴ്‌സനലിനെ പരാജയപ്പെടുത്തിയ അവർ ഇന്നലെ ന്യൂകാസിലിനെ മലർത്തി അടിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്, അതും സെയ്ന്റ് ജെയിംസ് പാർക്കിൽ ആയിരുന്നു ടോട്ടൻഹാമിന്റെ വിജയം. സോൺ മിന്നും ഹാരി കെയിനുമാണ് മൗറീഞ്ഞോയ്ക്ക് വിജയം സമ്മാനിച്ചത്. ആതിഥേയർക്കായി മാറ്റ് റിച്ചി ആശ്വസ ഗോൾ നേടി.
വിജയത്തോടെ 36 മത്സരങ്ങളിൽ നിന്നായി 55 പോയിന്റുമായി ടോട്ടൻഹാം ഏഴാം സ്ഥാനത്തേക്ക് ഉയർന്നു. പക്ഷെ യൂറോപ്യൻ കോംപെറ്റീഷനിൽ അടുത്ത വര്ഷം ടീം കളിക്കുന്ന കാര്യം സംശയമാണ്.