ഒലീവിയർ ജിറൂദ് എന്ന വിശ്വസ്തൻ !!
ജിറൂദ് അസാധ്യനായ ഒരു കളിക്കാരനൊന്നുമല്ല…. പക്ഷേ അയാള്‍ക്ക് ടീമിനോടുള്ള ആത്മാര്‍ത്ഥത പകരം വയ്ക്കാനില്ലാത്തതാണ്…തന്റെ കഴിവിന്റെ പരമാവധി നല്‍കും…. ആഴ്സണല്‍ അയാളെ ചെല്‍സിക്ക് വിറ്റപ്പോഴും ജിറൂദിനെ സ്നേഹിച്ചിട്ടേയുള്ളു ഒട്ടുമിക്ക ആരാധകരും…. ഇപ്പോള്‍ യുവ താരം ടാമി അബ്രാഹത്തെ ബെഞ്ച് ചെയ്ത് ലംബാര്‍ഡ് സ്ഥിരമായി 33 കാരാനായ ജിറൂദിനെ ഇറക്കുന്നുണ്ട്…. കഴിഞ്ഞ 6 സ്റ്റാര്‍റ്റിങ്ങില്‍ 5 ലും ഗോള്‍ നേടി ലംബാര്‍ഡിന്റെ വിശ്വാസം കാത്തു സൂക്ഷിക്കാന്‍ ജിറൂദിന് കഴിഞ്ഞിട്ടുണ്ട്