പ്രീമിയര്‍ ലീഗില്‍ നാളെ ആവേശപോരാട്ടം
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നാളെ ലിവര്‍പ്പൂള്‍ ആഴ്സണലിനെ നേരിടും.ഇന്ത്യന്‍ സമയം നാളെ രാവിലെ പന്ത്രണ്ടെമുക്കാലിന് ആഴ്സണലിന്റെ ഹോം ഗ്രൌണ്ടായ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ വച്ച് മല്‍സരം അരങ്ങേറും.പോയിന്‍റ് പട്ടികയില്‍ ഇരു ടീമുകളുടെയും സ്ഥാനങ്ങള്‍ തമ്മില്‍ ഉള്ള അന്തരം ചെറുതല്ലെങ്കിലും ഇരുവരും ഏറ്റുമുട്ടുമ്പോള്‍ ലോകം ഉറ്റുനോക്കുമെന്ന് നമുക്കറിയാം.
പോയിന്‍റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് ആഴ്സണല്‍.കഴിഞ്ഞ മല്‍സരത്തില്‍ ടോട്ടന്‍ഹാമിനോട് തോറ്റിട്ടുള്ള വരവാണ് ഗണേഴ്സ്.അവരുടെ പുതിയ കോച്ച് മല്‍സരത്തില്‍ എന്തെങ്കിലും മാജിക് ചെയുമോ എന്ന് കാത്തിരുന്ന് കാണണം.പെപ്പിന്റെ മുന്‍ ശിഷ്യന്‍ ക്ലോപ്പിനെതിരെ എങ്ങനെ പൊരുത്തുമെന്നത് കാണാന്‍ ഫുട്ബോള്‍ ലോകം അക്ഷമരായി കാത്തിരിക്കുന്നുണ്ടാവും.ലിവര്‍പ്പൂള്‍ താരമായ സലാ ലിവര്‍പൂളിന് വേണ്ടി കളിക്കുന്ന 150ആം മല്‍സരമാണ് ഇത്.ക്ലോപ്പ് മല്‍സരത്തിന് മുന്നോടിയായി സലയെ പുകഴ്ത്താനും മറന്നില്ല.