പെപ്പിന്റെ പിള്ളേര്‍ ഇന്നിറങ്ങും
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് മാഞ്ചസ്റ്റര്‍ സിറ്റിയും ബോണ്‍മൌതും തമ്മില്‍ പോരാട്ടം.ഇന്ത്യന്‍ സമയം ഇന്ന് രാത്രി പത്തരക്കാണ് മല്‍സരം.മല്‍സരത്തിന് ആതിഥേയത്വം വഹിക്കുന്നത് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഹോം ഗ്രൌണ്ടായ എത്തിഹാദ് സ്റ്റേഡിയമാണ്.പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് മാഞ്ചസ്റ്റര്‍ സിറ്റി.ബോണ്‍മൌത്ത് ആണെങ്കില്‍ പോയിന്‍റ് പട്ടികയില്‍ പതിനെട്ടാം സ്ഥാനത്താണ്.റെലഗേഷന്‍ സോണിന്‍റെ വാക്കില്‍ നില്‍ക്കുന്ന ബോണ്‍മൌത്തിന് ഇതില്‍ നിന്നും കരകയറാന്‍ മൂന്ന് മല്‍സരങ്ങള്‍ കൂടി ബാക്കിയുണ്ട്.
ഈ സീസണില്‍ ഇരു ടീമുകളും ഏറ്റുട്ടിയപ്പോള്‍ അന്ന് വിജയം കൈവരിച്ചത് മാഞ്ചസ്റ്റര്‍ സിറ്റി ആയിരുന്നു.ഇരുവരും ഇന്ന് ഏറ്റുമുട്ടുമ്പോള്‍ വിജയം സിറ്റിക്ക് അനുകൂലമാകുമെന്ന് തോന്നുമെങ്കിലും കഴിഞ്ഞ മല്‍സരത്തില്‍ ലേയ്സെസ്റ്റര്‍ സിറ്റിയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബോണ്‍മൌത്ത് വരുന്നത്.