വോള്‍വ്സ് vs ബേണ്‍ളി മല്‍സരം ഇന്ന്
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് വോള്‍വ്സ് vs ബേണ്‍ളി മല്‍സരം.ഇന്ന് രാത്രി ഇന്ത്യന്‍ സമയം പത്തരക്കാണ് ബേണ്‍ലിയുടെ ഹോം ഗ്രൌണ്ടായ ടര്‍ഫ് മൂറില്‍ വച്ച് മല്‍സരം അരങ്ങേറും.പോയിന്‍റ് പട്ടികയില്‍ വോള്‍വ്സ് ആറാം സ്ഥാനത്തും ബേണ്‍ളി പത്താം സ്ഥാനത്തുമാണ്.ആദ്യ നാല് സ്ഥാനങ്ങളില്‍ എത്താന്‍ വോള്‍വ്സിനു സാധ്യത കുറവാണെങ്കിലും വെറും നാല് പോയിന്‍റുകള്‍ക്ക് മാത്രമാണ് അവര്‍ യുണൈറ്റഡിന് പുറകില്‍ ഉള്ളത്.
ഈ സീസണില്‍ ഇരു ടീമുകളും ഇതിന് മുന്നേ ഏറ്റുമുട്ടിയപ്പോള്‍ അന്ന് സമനില ആയിരുന്നു ഫലം.കഴിഞ്ഞ മല്‍സരത്തില്‍ ലിവര്‍പൂളിനെ സമനിലയില്‍ കുരിക്കിയാണ് ബേണ്‍ളി വരുന്നതെങ്കില്‍ എവര്‍ട്ടനെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് വോള്‍വ്സ് വരുന്നത്.കടലാസിലെ കരുത്തര്‍ വോള്‍വ്സ് ആണെങ്കിലും വിജയം ആര് നേടുമെന്ന് പറയുക പ്രയാസം.