Foot Ball Top News

പ്രീമിയര്‍ ലീഗില്‍ ഇന്ന് ടോട്ടന്‍ഹാം ഇറങ്ങും

July 15, 2020

പ്രീമിയര്‍ ലീഗില്‍ ഇന്ന് ടോട്ടന്‍ഹാം ഇറങ്ങും

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് ടോട്ടന്‍ഹാം vs ന്യൂ കാസില്‍ മല്‍സരം.കഴിഞ്ഞ ആഴ്സണലിന് എതിരെയുള്ള  മല്‍സരത്തില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം വീരോചിതമായ തിരിച്ചുവരവ് ആയിരുന്നു ടോട്ടന്‍ഹാം നടത്തിയത്.ഇന്ത്യന്‍ സമയം ഇന്ന് രാത്രി പത്തരക്കാണ് മല്‍സരം.ന്യൂ കാസില്‍ ഹോം ഗ്രൌണ്ടായ സെന്‍റ് ജയിംസ് പാര്‍ക്കില്‍ വച്ചാണ് മല്‍സരം നടക്കുന്നത്.

 

 

ഈ സീസണില്‍ ഇതിന് മുന്നേ  ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ന്യൂ കാസില്‍ ടോട്ടന്‍ഹാമിനെ ഒരു ഗോളിന് പരാജയപ്പെടുത്തിയിരുന്നു.പോയിന്‍റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സ്.പതിമൂന്നാം സ്ഥാനത്താണ് ന്യൂ കാസില്‍.കോറോണയുടെ ഇടവേളക്ക് ശേഷം ടോട്ടന്‍ഹാമിന്റെ പ്രകടനം സ്ഥിരത ഇല്ലാത്തതായിരുന്നു.ഷെഫീല്‍ഡ് യുണൈറ്റഡിനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സ് പരാജയപ്പെട്ടിരുന്നു.

Leave a comment