പ്രീമിയര്‍ ലീഗില്‍ നാളെ ചെല്‍സിയുടെ പോരാട്ടം
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ നാളെ ചെല്‍സിയും നോര്‍വിച്ച് സിറ്റിയും ഏറ്റുമുട്ടും.പോയിന്റ് പട്ടികയില്‍ മൂന്നാമത്തുള്ള ചെല്‍സിയും ഇരുപതാം സ്ഥാനത്തുള്ള നോര്‍വിച്ച് സിറ്റിയും തമ്മില്‍ നാളെ ഇന്ത്യന്‍ സമയം രാവിലെ പന്ത്രണ്ടരക്കാണ് മല്‍സരം.ചെല്‍സിയുടെ ഹോം ഗ്രൌണ്ടായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലാണ് മല്‍സരം.ഈ സീസണില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ അന്ന് വിജയം കൈവരിച്ചത് ചെല്‍സിയായിരുന്നു.
കഴിഞ്ഞ മല്‍സരത്തില്‍ ഷെഫീല്‍ഡ് യുണൈറ്റഡിനെതിരെ എതിരിലാത്ത മൂന്ന് ഗോളുകള്‍ക്ക് ചെല്‍സി പരാജയപ്പെട്ടിരുന്നു.അതിനു ശേഷം ടീമില്‍ പല അഴിച്ച് പണികളും നടത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.പോയിന്റ് പട്ടികയില്‍ ഇരുപതാം സ്ഥാനത്തുള്ള നോര്‍വിച്ച് സിറ്റിക്ക് എല്ലാ സ്വപ്നങ്ങളും തീര്‍ന്ന അവസ്ഥയാണ്.കഴിഞ്ഞ മല്‍സരത്തില്‍ അവര്‍ വെസ്റ്റ് ഹാമിനെതിരെ പരാജയപ്പെട്ടപ്പോള്‍ തന്നെ അവരുടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചിരുന്നു.