Foot Ball Top News

ലെവാന്തയെ പിടിച്ചുകെട്ടി അത്ലറ്റിക്കോ ബിലിഭാവോ

July 12, 2020

ലെവാന്തയെ പിടിച്ചുകെട്ടി അത്ലറ്റിക്കോ ബിലിഭാവോ

ഇന്ന് രാത്രി നടന്ന സ്പാനിഷ് ലാലിഗ മല്‍സരത്തില്‍ ലെവാന്തയെ തോല്‍പ്പിച്ച് അത്ലറ്റിക്കോ ബിലിഭാവോ.ലേവാന്തെയുടെ ഹോം ഗ്രൌണ്ടായ എസ്റ്റാഡിയോ കാമിലോ കാനോ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് അത്ലറ്റിക്കോ ബിലിഭാവോ ലെവാന്തയെ തോല്‍പ്പിച്ചത്.ജയത്തോടെ അത്ലറ്റിക്കോ ബിലിഭാവോ പോയിന്‍റ് ടേബളില്‍ ഏഴാം സ്ഥാനത്തെത്തി.

 

 

മല്‍സരത്തിന്റെ നാലാം മിനുട്ടില്‍ തന്നെ ഗോള്‍ നേടിയ റൌള്‍ ഗാര്‍ഷ്യ അത്ലറ്റിക്കോ ബിലിഭാവോയെ മല്‍സരത്തിന്റെ ഡ്രൈവിങ് സീറ്റില്‍ ഇരുത്തി.അത്ലറ്റിക്കോ റൈറ്റ് വിങ്ങ് ബാക്ക് ഓസ്കാര്‍ ഡേ മാര്‍കോസ് ആണ് ഗോളിന് വഴിയൊരുക്കിയത്.ആദ്യ പകുതിയില്‍ ലഭിച്ച എക്സ്ട്രാ ടൈമില്‍ വീണ്ടും റൌള്‍ ഗാര്‍ഷ്യ അത്ലറ്റിക്കോ ബിലിഭാവോയ്ക്ക് രണ്ടാം ഗോള്‍ നേടി കൊടുത്തു.ലേവാന്തെയുടെ ഗോള്‍ നേടിയത് എനിസ് ബാര്‍ദി 71 ആം മിനുട്ടില്‍ ആണ്.

Leave a comment