നോര്‍ത്ത് ലണ്ടന്‍ ഡര്‍ബിയില്‍ വിജയം നേടി ടോട്ടന്‍ഹാം
പ്രീമിയര്‍ ലീഗിലെ നോര്‍ത്ത് ലണ്ടന്‍ ഡര്‍ബിയില്‍ വിജയം നേടി ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സ്.ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സ് ഹോം സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ആണ് ടോട്ടന്‍ഹാം വിജയം നേടിയത്.ആര്‍സനലിന് വേണ്ടി അലക്സാന്‍ഡ്ര ലക്കസേറ്റ് (16′) ടോട്ടന്‍ഹാമിന് വേണ്ടി സാന്‍ ഹ്യൂങ് മീന്‍ (18′),ടോബി ആള്‍ഡര്‍വീയറല്‍ഡ് (81′) എന്നിവരും ഗോളുകള്‍ നേടി.
പതിനാറാം മിനുട്ടില്‍ ഗ്രാനിറ്റ് സാക്ക നല്‍കിയ അവസരം മുതലാക്കി അലക്സാന്‍ഡ്ര ലക്കസേറ്റ് ആര്‍സനലിന് ലീഡ് നേടി കൊടുത്തു.തൊട്ട് പുറകേ മറുപടിയുമായി സാന്‍ ഹ്യൂങ് മീന്‍ ടോട്ടന്‍ഹാമിന് സമനില നേടികൊടുത്തു.മല്‍സരം സമനിലയില്‍ തീരുമെന്ന് പ്രതീക്ഷിച്ചെങ്കിലും 81 ആം മിനുട്ടില്‍ ഗോള്‍ നേടി ടോബി ആള്‍ഡര്‍വീയറല്‍ഡ് ടോട്ടന്‍ഹാമിനെ വിജയം നേടി കൊടുത്തു.അസിസ്റ്റ് നല്‍കിയത് സാന്‍ ഹ്യൂങ് മീന്‍ ആണ്.