Foot Ball Top News

ശനിദിശ വിടാതെ ബാഴ്സലോണ

July 12, 2020

ശനിദിശ വിടാതെ ബാഴ്സലോണ

അന്റോയ്ൻ ഗ്രീസ്മാന് പേശിക്ക് പരിക്കേറ്റതായും അദേഹത്തിന്റെ  ലാ ലിഗാ കാമ്പെയ്‌നിന്റെ ബാക്കി ഭാഗം നഷ്ടപ്പെടുമെന്നും ബാഴ്‌സ സ്ഥിരീകരിച്ചു.ശനിയാഴ്ച റയൽ വല്ലാഡോളിഡുമായുള്ള മല്‍സരത്തില്‍  29 കാരനായ ഗ്രീസ്മാന്‍ പരിക്കേറ്റ് അദ്ദേഹത്തിനെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തിരുന്നു.ആദ്യ പകുതിക്ക് ശേഷം കുറച്ച് അസ്വസ്ഥത അനുഭവപ്പെടുന്നതിനാൽ ഫ്രാൻസ് ഇന്റർനാഷണൽ വിശ്രമം  ആവശ്യപ്പെട്ടതായി സെറ്റിയൻ സ്ഥിരീകരിച്ചു.

 

ടീമിലെ എല്ലാ ഫോര്‍വേഡുകളും പരിക്കേറ്റ് പോയപ്പോള്‍ ബാഴ്സയുടെ ആശ്വാസം ഗ്രീസ്മാന്‍ ഉള്ളതായിരുന്നു.മെസ്സി സുവാരസ് എന്നിവര്‍ ആഴ്ചകളോളം പുറത്തിരുന്നപ്പോള്‍ ഗ്രീസ്മാനും അന്‍സു ഫാട്ടിയും ചേര്‍ന്ന് ടീമിന് ഉറച്ച പിന്തുണ നല്‍കിയിരുന്നു.എന്നാല്‍ അകാലത്ത് യുവ ലാമാസിയ താരം  കാര്‍ലേസ് പേരെസ് റൈറ്റ് വിങര്‍ ആയി ടീമില്‍ ഉണ്ടായിരുന്നു.അദ്ദേഹം ഇപ്പോള്‍ റോമയില്‍ ലോണിലാണ്.എന്നാല്‍ ഇപ്പോള്‍ എങ്ങനെ ടീമിന്‍റെ ബാലൻസ് സെത്തിയെന്‍ നിര്‍ത്തുമെന്ന് കാത്തിരുന്നു കാണണം.

Leave a comment