സീരി എയില്‍ നാളെ ആവേശപോരാട്ടം.
ഇറ്റാലിയന്‍ സീരി എയില്‍ നാളെ ആവേശ പോരാട്ടം.ഇന്ത്യന്‍ സമയം നാളെ രാവിലെ ഒന്നേക്കാലിന് നാപോളി എസി മിലാനെ നേരിടും.പോയിന്റ് പട്ടികയില്‍ അഞ്ചും ആറും സ്ഥാനത്തുള്ള നാപൊളിയും എസി മിലാനും നേര്‍ക്കുനേര്‍ വരുമ്പോള്‍ തീ പാറുമെന്ന കാര്യം ഉറപ്പ്.ഈ സീസണില്‍ ഇതിന് മുന്നേ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ സമനിലയായിരുന്നു ഫലം.
കൊറോണക്ക് ശേഷമുള്ള ലീഗിന്റെ മടങ്ങിവരവില്‍ നാപൊളിയുടെ പ്രകടനം വിലയിരുത്തുകയാണെങ്കില്‍ മികച്ചത് എന്ന് വേണം പറയാന്‍.ഇടവേളക്ക് ശേഷം അറ്റ്ലാന്റയോട് മാത്രമേ അവര്‍ പരാജയപ്പെട്ടിട്ടുള്ളൂ.എസി മിലാന് ആണെങ്കില്‍ സ്വപ്നതുല്യമായ മടങ്ങിവരവാണ് നടത്തിയത്.ഇടവേളക്ക് ശേഷം എസി മിലാന്റെ പ്രകടനം അതിശയം ഉളവാക്കുന്നതാണ്.കഴിഞ്ഞ മല്‍സരത്തില്‍ രണ്ടു ഗോളിന് പിന്നില്‍ നിന്ന ശേഷം വിരോചിതമായി തിരിച്ചുവന്നത് നമ്മള് കണ്ടതാണ്.






































