ലാലിഗയില്‍ ഇന്ന് ലെവാന്തേ vs അത്ലറ്റിക്കോ ബിലിഭാവോ
ലാലിഗയില്‍ ഇന്ന് ആവേശ പോരാട്ടം.ലെവാന്തേ vs അത്ലറ്റിക്കോ ബിലിഭാവോ മല്‍സരം ഇന്ന്ലേവാന്തെയുടെ ഹോം ഗ്രൌണ്ടായ സ്റ്റേഡിയോ കാമിലോ കനോയില്‍ നടക്കും.ഇന്ത്യന്‍ സമയം ഇന്ന് രാത്രി എട്ടര മണിക്ക് നടക്കും.പോയിന്‍റ് പട്ടികയില്‍ പന്ത്രണ്ടാം സ്ഥാനത്താണ് ലെവാന്തേ ഇപ്പോള്‍ അത്ലറ്റിക്കോ ബിലിഭാവോയകട്ടെ പത്താം സ്ഥാനത്തും.അടുത്തടുത്ത ടീമുകള്‍ നേരിടുമ്പോള്‍ മല്‍സരം മുറുകും എന്ന കാര്യം ഉറപ്പാണ്.
ഈ സീസണില്‍ ഇരു ടീമുകളും ഇതിന് മുന്നേ ഏറ്റുമുട്ടിയപ്പോള്‍ അന്ന് വിജയം അത്ലറ്റിക്കോ ബിലിഭാവോയ്ക്കായിരുന്നു.കഴിഞ്ഞ മല്‍സരത്തില്‍ റയലിനോടും സെവിയയോടും പരാജയം ഏറ്റുവാങ്ങിയുള്ള വരവാണ് അത്ലറ്റിക്കോ ബിലിഭാവോ.അത്ലറ്റിക്കോ ബിലിഭാവോ ക്യാപ്റ്റന്‍ ഐക്കര്‍ മുനിയന്‍ റയലിന് റഫറി സപോര്‍ട്ട് നല്‍കുന്നു എന്ന് പറഞ്ഞത് വിവാദം സൃഷ്ട്ടിച്ചിരുന്നു.ലെവാന്തേയാകട്ടെ മല്ലോര്‍ക്കയുമായുള്ള മല്‍സരത്തില്‍ തോറ്റിട്ടുള്ള വരവാണ്.






































