Foot Ball Top News

പ്രീമിയര്‍ ലീഗില്‍ ഇന്ന് നോര്‍ത്ത് ലണ്ടന്‍ ഡര്‍ബി

July 12, 2020

പ്രീമിയര്‍ ലീഗില്‍ ഇന്ന് നോര്‍ത്ത് ലണ്ടന്‍ ഡര്‍ബി

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് തീ പാറും പോരാട്ടം.ഇന്ത്യന്‍ സമയം ഇന്ന് രാത്രി ഒമ്പത് മണിക്ക്  ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സ് സ്റ്റേഡിയത്തില്‍ വച്ച് ടോട്ടന്‍ഹാം vs ആഴ്സണല്‍ മല്‍സരം നടക്കും.പോയിന്‍റ് ടേബളില്‍ ആഴ്സണല്‍ എട്ടാം സ്ഥാനത്തും ടോട്ടന്‍ഹാം പത്താം സ്ഥാനത്തും ആണ്.ഈ സീസണില്‍ ഇരു ടീമുകളും ഇതിന് മുന്നേ  ഏറ്റുമുട്ടിയപ്പോള്‍ സമനിലയായിരുന്നു ഫലം.

 

 

ഇരു ടീമുകളും തമ്മിലുള്ള അവസാന 11 പ്രീമിയർ ലീഗ് മത്സരങ്ങളിൽ ആറ് സമനിലകളാണുള്ളത്, അതേസമയം സ്പർസിന് മൂന്ന് വിജയങ്ങളും  ആഴ്സണല്‍ രണ്ട് വിജയങ്ങളും നേടി.ഇരു ടീമുകളും ഇപ്പോള്‍ പുതിയ വഴികളില്‍ സഞ്ചരിക്കുന്നവരാണ്.ആഴ്സണല്‍ കോച്ച് ജോസ് മോറിഞ്ഞോയുടെയും മൈക്കല്‍ അര്‍ട്ടേറ്റയുടെയും ആദ്യ നോര്‍ത്ത് ലണ്ടന്‍ ഡര്‍ബി ആണിത്.എന്നാല്‍ ജോസ്  മോറിഞ്ഞോയ്ക്ക് ആഴ്സണലുമായി നേരിട്ട മല്‍സരങ്ങളില്‍ മികച്ച റിക്കോര്‍ഡ് ആണുള്ളത്.

Leave a comment