പ്രീമിയര്‍ ലീഗില്‍ ഇന്ന് വോള്‍വ്സ് vs എവര്ട്ടന്
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് വൈകിട്ട് നാലരക്ക് വോള്‍വ്സ് vs എവര്ട്ടന് മല്‍സരം നടക്കും.വോള്‍വ്സ് ഹോം ഗ്രൌണ്ടായ മോളിനുവാക്സ് സ്റ്റേഡിയത്തില്‍ വച്ചാണ് മല്‍സരം നടക്കുക.പോയിന്റ് ടേബളില്‍ ഏഴാം സ്ഥാനത്താണ് വോള്‍വ്സ് ഇപ്പോള്‍,എവര്ട്ടന് ആണെങ്കില്‍ പതിനൊന്നാം സ്ഥാനത്തും.ഈ സീസണില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ അന്ന് എവര്ട്ടന് വിജയം കണ്ടിരുന്നു.
കൊറോണക്ക് ശേഷമുള്ള പ്രകടനത്തില്‍ വോള്‍വ്സ് ഇതുവരെ സ്ഥിരത നിലനിര്‍ത്തിയിട്ടില്ല.കഴിഞ്ഞ രണ്ടു മല്‍സരങ്ങളില്‍ തോറ്റതിന് ശേഷമാണ് വോള്‍വ്സ് എവര്‍ട്ടനുമായി കൊമ്പുകോര്‍ക്കാന്‍ വരുന്നത്.ഫോമിന്റെ കാര്യത്തില്‍ എവര്‍ട്ടണും സ്ഥിരത കാണിക്കുന്നില്ല.കഴിഞ്ഞ മല്‍സരത്തില്‍ ഷെഫീല്‍ഡ് യുണൈറ്റഡുമായി സമനിലയും ടോട്ടന്‍ഹാമുമായി തോല്‍വിയും നേരിട്ട എവര്ട്ടന് വിജയ വീതിയില്‍ എത്താന്‍ കിണഞ്ഞു പരിശ്രമിക്കും എന്നത് ഉറപ്പ്.ചുരുക്കി പറഞ്ഞാല്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നല്ല പോരാട്ടം ഉണ്ടാകുമെന്നത് തീര്‍ച്ച.






































