Foot Ball Top News

മെസ്സിക്ക് വിശ്രമം നല്‍കാന്‍ ബാഴ്സലോണക്ക് സാധിച്ചില്ല – സെത്തിയെന്‍

July 12, 2020

മെസ്സിക്ക് വിശ്രമം നല്‍കാന്‍ ബാഴ്സലോണക്ക് സാധിച്ചില്ല – സെത്തിയെന്‍

ലയണൽ മെസ്സിക്ക് വിശ്രമം വേണമെന്ന് ബാഴ്‌സലോണ മാനേജർ ക്വിക്ക് സെറ്റിയൻ സമ്മതിച്ചെങ്കിലും ശനിയാഴ്ച അദ്ദേഹത്തിന് വിശ്രമം നല്‍കാന്‍  ക്ലബ്ബിന് കഴിഞില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി.15-ാം മിനിറ്റിൽ അർതുറോ വിദാൽ നിർണ്ണായക ഗോൾ നേടി, ഈ സീസണിലെ തന്റെ ഇരുപതാമത്തെ ലീഗ് അസിസ്റ്റ് നല്‍കി മെസ്സിയും  തിളങ്ങി.

 

ആധിപത്യം പുലർത്തിയെങ്കിലും 90 മിനിറ്റ് മുഴുവൻ കളിക്കാൻ മെസ്സി നിർബന്ധിതനായി.”ആദ്യ പകുതിയിൽ ഞങ്ങൾ കൂടുതൽ ഗോളുകൾ നേടിയിരുന്നെങ്കിൽ, കൂടുതൽ കളിക്കാർക്ക് വിശ്രമം ലഭിക്കുമായിരുന്നു. ടീമങ്കങ്ങള്‍ ആകെ  തളർന്നുപോയി.ഞങ്ങള്‍ ആദ്യ പകുതിയില്‍ തന്നെ രണ്ടോ മൂന്നോ ഗോള്‍ നേടേണ്ടിയിരുന്നു.രണ്ടാം പകുതിയില്‍ അവര്‍ പിടി മുറുക്കിയപ്പോള്‍ ക്വാളിറ്റി ഉള്ള താരങ്ങള്‍ പിച്ചില്‍ വേണമെന്ന് എനിക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു.”മല്‍സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തില്‍ സെത്തിയെന്‍ പറഞ്ഞു.

Leave a comment