റയലിനൊപ്പം എത്താന്‍ ബാഴ്സലോണ
സ്പാനിഷ് ലീഗില്‍ ഇന്ന് ബാഴ്സലോണ റയല്‍ വലഡോളിഡിനെ നേരിടും.ജയിച്ചാല്‍ റയല്‍ മാഡ്രിഡുമായുള്ള പോയിന്റ് വിത്യാസം ഒന്നാക്കി കുറക്കാം ബാഴ്സലോണക്ക്.കഴിഞ്ഞ മല്‍സരത്തില്‍ റെഡ് കാര്‍ഡ് കണ്ട് പുറത്തായ അന്‍സു ഫാട്ടി ഇന്ന് കളിച്ചേക്കില്ല.പോയിന്റ് പട്ടികയില്‍ പതിനാലാം സ്ഥാനത്താണ് റയല്‍ വലഡോളിഡ്.ഈ സീസണില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ അന്ന് വിജയം ബാഴ്സലോണക്ക് ഒപ്പം ആയിരുന്നു.ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ബാഴ്സലോണ റയല്‍ വലഡോളിഡിനെ തകര്‍ത്തിരുന്നു.
ഇന്ത്യന്‍ സമയം ഇന്ന് രാത്രി പതിനൊന്ന് മണിക്ക് റയല്‍ വലഡോളിഡ് ഹോം ഗ്രൌണ്ടായ ജോസ് സോറിലയില് വച്ചാണ് മല്‍സരം നടക്കുക.ബാഴ്സലോണ താരങ്ങളായ അന്‍സു ഫാട്ടി,സാമുവല്‍ ഉംറ്റിറ്റി,ഫ്രെങ്കി ഡിയോങ്,ആര്‍തര്‍ മേലോ എന്നിവര്‍ ഇന്ന് കളിച്ചേക്കില്ല.അന്‍സു ഫാട്ടിക്ക് പകരം മാര്ട്ടിന് ബ്രാഥ്വൈറ്റ് ഇന്ന് കളിക്കാനിടയുണ്ട്.






































