സിറ്റി നാളെ അങ്കത്തിനിറങ്ങും
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ നാളെ മാഞ്ചെസ്റ്റര്‍ സിറ്റി ബ്രൈറ്റനെ നേരിടും.ഇന്ത്യന്‍ സമയം നാളെ രാവിലെ പന്ത്രണ്ടരക്ക് ബ്രൈറ്റന്‍ ഹോം ഗ്രൌണ്ടായ ഫാല്‍മര്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കും.ഈ സീസണില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ അന്ന് വിജയം മാഞ്ചെസ്റ്റര്‍ സിറ്റിയുടെ ഒപ്പം ആയിരുന്നു.എതിരിലാത്ത നാല് ഗോളിന് മാഞ്ചെസ്റ്റര്‍ സിറ്റി ബ്രൈറ്റനെ തകര്‍ത്തിരുന്നു.
പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് മാഞ്ചെസ്റ്റര്‍ സിറ്റി.ബ്രൈറ്റന്‍ പതിനഞ്ചാം സ്ഥാനത്താണ്.കഴിഞ്ഞ മല്‍സരത്തില്‍ ന്യൂ കാസിലിനെ എതിരിലാത്ത അഞ്ച് ഗോളിന് തകര്‍ത്തിട്ടാണ് മാഞ്ചെസ്റ്റര്‍ സിറ്റി വരുന്നത്.ബ്രൈറ്റനാകട്ടെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ലിവര്‍പൂളിനോട് തോറ്റിട്ടാണ് അവര്‍ സിറ്റിക്കെതിരെ ഇറങ്ങുന്നത്.പരിക്ക് മൂലം ബെഞ്ചമിന്‍ മെന്‍റി ഇന്ന് കളിച്ചേക്കില്ല എന്ന് മാനേജര്‍ പെപ് ഗാര്‍ഡിയോള പറഞ്ഞു.






































