Foot Ball Top News

ആദ്യ നാലില്‍ തുടരാന്‍ ചെല്‍സി

July 11, 2020

ആദ്യ നാലില്‍ തുടരാന്‍ ചെല്‍സി

ഇന്നു ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഫ്രാങ്ക് ലംപാര്‍ഡിന്‍റെ ചെല്‍സി ഷെഫീല്‍ഡ് യുണൈറ്റഡിനെ നേരിടും.ഇന്ത്യന്‍ സമയം ഇന്ന് രാത്രി പത്ത് മണിക്ക് ഷെഫീല്‍ഡ് യുണൈറ്റഡിന്‍റെ ഹോം ഗ്രൌണ്ട് ബ്രമാല്‍ ലേയ്നില്‍ വച്ചാണ് മല്‍സരം നടക്കുന്നത്.പോയിന്‍റ് പട്ടികയില്‍ അറുപത് പോയിന്‍റുകള്‍ ഉള്ള ചെല്‍സി മൂന്നാം  സ്ഥാനത്താണ്.തൊട്ട് പുറകെ 59 പോയിന്‍റുകളായി ലേയ്സെസ്റ്റര്‍ സിറ്റിയും 58 പോയിന്റുമായി മാഞ്ചെസ്റ്റര്‍ യുണൈറ്റഡും ഉള്ളതിനാല്‍ ചെല്‍സിക്കിത് ജീവന്‍മരണ പോരാട്ടം ആകും.

 

 

ഈ സീസണില്‍  ഇതിന് മുന്നേ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ സമനിലയായിരുന്നു അന്നത്തെ ഫലം.പോയിന്‍റ് ടേബളില്‍ ഏഴാം സ്ഥാനത്താണ് ഷെഫീല്‍ഡ് യുണൈറ്റഡ്.ഇന്നതെ മല്‍സരം വിജയിച്ചാല്‍ ആറാം സ്ഥാനത്തെതാം.ചെല്‍സി താരങ്ങളായ എങ്കാളോ കാന്‍റെ,ബില്ലി ഗില്‍മുര്‍ എന്നിവര്‍ പരിക്ക് മൂലം കളിച്ചേക്കില്ല.

Leave a comment