ചാമ്പ്യന്‍സ് ലീഗ് പട്ടിക തയ്യാറായി
ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍,സെമി ഫൈനല്‍ മല്‍സരപട്ടിക പൂര്‍ത്തിയായിസ്വിറ്റ്സര്‍ലണ്ട് നഗരമായ നിയോണിലെ യുവേഫ ഹെഡ്ക്വാര്‍ട്ടേര്‍സില്‍ വച്ചാണ് മല്‍സരപദ്ധതികള്‍ തീരുമാനിച്ചത്.ചില പ്രീ ക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ നടക്കാന്‍ ബാക്കിയുണ്ട്.യുവന്‍റസ് vs ലിയോണ്‍,ബാഴ്സലോണ vs നാപൊളി,മാഞ്ചെസ്റ്റര്‍ സിറ്റി vs റയല്‍ മാഡ്രിഡ്,ബയേണ്‍ മ്യൂണിക്ക് vs ചെല്‍സി മല്‍സരങ്ങളുടെ രണ്ടാം പാദം നടന്നിട്ടില്ല.
യുവന്‍റസ് vs ലിയോണ്‍ മല്‍സരത്തിലെ വിജയി മാഞ്ചെസ്റ്റര്‍ സിറ്റി vs റയല്‍ മാഡ്രിഡ് മല്‍സരത്തിലെ വിജയിയെ നേരിടും.ബയേണ്‍ മ്യൂണിക്ക് vs ചെല്‍സി മല്‍സരങ്ങളുടെ വിജയി ബാഴ്സലോണ vs നാപൊളി മല്‍സരവിജയിയെ നേരിടും.ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജി അറ്റ്ലാന്‍റയെ നേരിടും.ജര്‍മന്‍ ക്ലബ് ആര്‍ബി ലേപ്സിഗ് സ്പാനിഷ് ക്ലബായ അത്ലറ്റിക്കോ മാഡ്രിഡിനെ നേരിടും.






































