Foot Ball Top News

കിരീടം കാക്കാന്‍ റയല്‍ മാഡ്രിഡ്

July 10, 2020

കിരീടം കാക്കാന്‍ റയല്‍ മാഡ്രിഡ്

നാളെ ഇന്ത്യന്‍ സമയം രാവിലെ ഒന്നരക്ക് ആല്‍ഫ്രഡ് ഡി സ്റ്റേഫാനോ സ്റ്റേഡിയത്തില്‍ വച്ച് റയല്‍ മാഡ്രിഡും ഡിപ്പോര്‍ട്ടിവോ അലാവസും തമ്മില്‍ നേരിടും.ഇന്നതെ മല്‍സരത്തില്‍ ജയം നേടാന്‍ ആയാല്‍ ലാലിഗ കിരീടം റയലിന് ലഭിക്കാന്‍ സാധ്യത കൂടുതല്‍ ആണ്.ഇപ്പോഴത്തെ അവസ്ഥയില്‍ റയല്‍ തോല്‍ക്കുവാനുള്ള സാധ്യത വളരെ കുറവാണ് താനും.

 

ഈ സീസണില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ അന്ന് വിജയം റയലിനൊപ്പം ആയിരുന്നു.ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് റയല്‍ വിജയം നേടിയിരുന്നു.കഴിഞ്ഞ മല്‍സരങ്ങളില്‍ റാമോസ് ആയിരുന്നു റയലിന്റെ വിജയനായകന്‍.എന്നാല്‍ ഓപ്പണ്‍ പ്ലേയില്‍ ഗോള്‍ നേടാന്‍ കഴിയുന്നില്ല എന്നത് റയലിന് ഒരു തലവേദന തന്നെയാണ്.കഴിഞ്ഞ അഞ്ച് മല്‍സരങ്ങളില്‍ വെറും  രണ്ട് ഗോളുകള്‍ മാത്രമാണ് റയല്‍ ഫോര്‍വേഡുകള്‍ നേടിയിട്ടുളത്ത്.റാമോസും കര്‍വഹാളും സസ്പെന്‍ഷന്‍ മൂലം കളിച്ചേക്കില്ല.

Leave a comment