Foot Ball Top News

പ്രീമിയര്‍ ലീഗില്‍ നാളെ യുണൈറ്റഡ് ഇറങ്ങും

July 9, 2020

പ്രീമിയര്‍ ലീഗില്‍ നാളെ യുണൈറ്റഡ് ഇറങ്ങും

മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് നാളെ ആസ്റ്റണ്‍ വില്ലയെ നേരിടും.കൊറോണക്ക് ശേഷം ഇതുവരെ തോല്‍വി എന്തെന്ന് അറിയാത്ത ചെകുത്താന്‍മാര്‍ ഇപ്പോള്‍ ഫോമിന്‍റെ ഉന്നതിയിലാണ്.വിന്‍റര്‍ ട്രാന്‍സ്ഫറിന് ശേഷമാണ് യുണൈറ്റഡ് തന്‍റെ കുതിപ്പ് തുടര്‍ന്നത്.ഇന്ത്യന്‍ സമയം നാളെ രാവിലെ പന്ത്രണ്ടെമുക്കാലിന് ആസ്റ്റണ്‍ വില്ലയുടെ ഹോം ഗ്രൌണ്ടായ വില്ല പാര്‍ക്കില്‍ വച്ചാണ് മല്‍സരം നടക്കുക.

 

 

ഈ സീസണില്‍ ഇരു ടീമുകളും ഇതിന് മുന്നേ ഏറ്റുമുട്ടിയപ്പോള്‍ അന്ന് സമനിലയായിരുന്നു ഫലം.ഇരു ടീമുകളും ഈരണ്ട് ഗോളുകള്‍ വീതം നേടി.എന്നാല്‍ ഇന്നതെ സ്ഥിതി നോക്കുകയാണെങ്കില്‍ കടലാസിലെ കരുത്തര്‍ യുണൈറ്റഡ് ആണ്.പോഗ്ബ,ബ്രൂണോ ഫെര്‍ണാണ്ടസ് അടങ്ങുന്ന മധ്യനിര സര്‍വശക്തമാണ്.യുണൈറ്റഡ് യുവതാരം മേസണ്‍ ഗ്രീന്‍വുഡ് ആന്തണി മാര്‍ഷ്യല്‍,മാര്‍ക്കസ് റാഷ്ഫോര്‍ഡ് എന്നിവര്‍ ഫോമിലേക്ക് ഉയര്‍ന്നതും യുണൈറ്റഡ് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നു.

Leave a comment