ബ്രൈറ്റനെ മറികടന്ന് ലിവര്‍പൂള്‍
ഇന്ന് രാവിലെ നദ്ന്ന പ്രീമിയര്‍ ലീഗ് മല്‍സരത്തില്‍ ബ്രൈറ്റനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്പിച്ച് ക്ലോപ്പിന്റെ കുട്ടികള്‍.മൊഹമദ് സലാ,ജോര്ഡന് ഹെന്റെഴ്സണ് എന്നിവര്‍ ലിവര്‍പൂളിന് വേണ്ടി ഗോള്‍ നേടിയപ്പോള്‍ ബ്രൈറ്റണിന്റെ ആശ്വാസഗോള്‍ നേടിയത് ലിയന്ദ്രോ ട്രോസാര്‍ഡ് ആണ്.
പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ ലിവര്‍പൂളിന് 92 പോയിന്റുകള്‍ ഉണ്ട്.ലിവര്‍പൂളിന് ഈ സീസണില്‍ നൂറ് പോയിന്റുകള്‍ തികക്കാന്‍ ആകും എന്ന് ആരാധകര്‍ വിശ്വസിക്കുന്നുണ്ട്.കളിയുടെ സമസ്ത മേഘലകളിലും ആധിപത്യം പുലര്‍ത്തിയാണ് ലിവര്‍പൂള്‍ വിജയം നേടിയത്.മല്‍സരത്തിന്റെ ആറാം മിനുട്ടില്‍ നബി കെയിറ്റ നല്കിയ അസിസ്റ്റില്‍ ഗോള്‍ നേടി സലാ ലിവര്‍പൂളിന് ലീഡ് നേടി കൊടുത്തു.പിന്നീട് സലാ നല്കിയ അസിസ്റ്റില്‍ ഹെന്റെഴ്സണ് രണ്ടാം ഗോള്‍ നേടി.ആദ്യ പകുതി തീരാനാകുമ്പോള്‍ ലിയന്ദ്രോ ട്രോസാര്‍ഡ് ബ്രൈറ്റന് വേണ്ടി ഗോള്‍ നേടി.






































