വിജയവഴിയില്‍ തുടരാന്‍ ബാഴ്സലോണ
രണ്ട് മല്‍സരങ്ങളില്‍ തുടര്‍ച്ചയായി സമനില നേരിട്ടത്തിന് ശേഷം ഗംഭീര വിജയം നേടിയ ബാഴ്സലോണ നാളെ തങ്ങളുടെ വിജയകുതിപ്പ് തുടരാന്‍ ഇറങ്ങും.നാളെ ഇന്ത്യന്‍ സമയം രാവിലെ ഒന്നരക്ക് ബാഴ്സലോണയുടെ ഹോം ഗ്രൌണ്ടായ കാമ്പ് നൌവില്‍ വച്ച് ബാഴ്സലോണ vs എസ്പ്യാനോള്‍ മല്‍സരം നടക്കും.
കഴിഞ്ഞ മല്‍സരങ്ങളിലെ മോശം ഫോം മൂലം പഴി കേട്ട ബാഴ്സലോണ ഫോമിലേക്ക് തിരിച്ചുവന്നതാണ് നാം കണ്ടത്.മെസ്സി സുവാരസ് അടങ്ങുന്ന മുന്നേറ്റ നിരയില്‍ ഗ്രീസ്മനെ ഉള്‍കൊള്ളിക്കാന്‍ സെത്തിയന് കഴിഞ്ഞ മല്‍സരത്തില്‍ കഴിഞ്ഞു.ഗ്രീസ്മനെ ഇടത്ത് വിങ്ങില്‍ നിന്നും മാറ്റി വലത്തേക്കും മെസ്സിയേ ഫാള്‍സ് സ്ട്രൈകര്‍ ആക്കുകയും സുവാരസിന് ഇടത്ത് വശത്ത് കളിപ്പിച്ചതും കഴിഞ്ഞ കളിയില്‍ ഫലം കണ്ടു.ഈ മല്‍സരത്തിലും ബാഴ്സയുടെ പുതിയ പരീക്ഷണം വിജയിക്കുമോ എന്ന് കണ്ടറിയണം.






































