ലാലിഗയില്‍ നാളെ ആവേശം പകരും മല്‍സരങ്ങള്‍
സ്പാനിഷ് ലാലിഗയില്‍ നാളെ ആരാധകര്‍ കാത്തിരുന്ന മല്‍സരങ്ങള്‍.ഇന്ത്യന്‍ സമയം നാളെ രാവിലെ പന്ത്രണ്ട് മണിക്ക് ഗെറ്റാഫെ വിയാറയലിനെ നേരിടും.ഗെറ്റാഫേയുടെ ഹോം ഗ്രൌണ്ടായ കോളിസിയം അല്‍ഫോണ്‍സോ പേരെസില്‍ വച്ചാണ് മല്‍സരം.മല്‍സരത്തിന് പ്രസക്തി കൂട്ടുന്നത് വിയാറല്‍ ഇരു ടീമുകളും അഞ്ചാം സ്ഥാനത്തിന് വേണ്ടി പോരാടും എന്നതാണ്.ഈ സീസണില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ വിയാറയലിനായിരുന്നു അന്ന് വിജയം.
ലാലിഗയില്‍ മറ്റൊരു മല്‍സരത്തില്‍ റയല്‍ ബെറ്റിസ് ഒസാസുനയെ നേരിടും.ഇന്ത്യന്‍ സമയം പന്ത്രണ്ട് മണിക്ക് തന്നെയാണ് ഈ മല്‍സരവും.റയല്‍ ബെറ്റിസ് ഹോം ഗ്രൌണ്ട് ബെനിറ്റോ വില്ലമാറിനില്‍ വച്ചാണ് മല്‍സരം.ഒസാസുന പതിനൊന്നാം സ്ഥാനത്തും റയല്‍ ബെറ്റിസ് പതിനാലാം സ്ഥാനത്താണ്.ഇതിന് മുന്നേ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ സമനിലയായിരുന്നു ഫലം.