Foot Ball Top News

അറ്റ്ലാന്‍റയ്ക്ക് വിജയം

July 6, 2020

അറ്റ്ലാന്‍റയ്ക്ക് വിജയം

കാഗിലരിക്കു  എതിരെ നടന്ന മല്‍സരത്തില്‍ അറ്റ്ലാന്‍റയ്ക്ക് എതിരിലാത്ത ഒരു ഗോളിന്‍റെ  വിജയം.കാഗിലാരിയുടെ ഹോം ഗ്രൌണ്ടായ സാര്‍ഡെഗ്ന അരീനയില്‍ ആയിരുന്നു മല്‍സരം നടന്നത്.വിജയത്തോടെ അറ്റ്ലാന്‍റ പോയിന്‍റ് പട്ടികയില്‍ ഇന്‍റര്‍ മിലാന് തൊട്ട് പുറകില്‍ എത്തി.ഇരു ടീമുകളും തമ്മില്‍ ഒരു പോയിന്‍റിന്‍റെ വിത്യാസം മാത്രമേ ഇപ്പോള്‍ ഉള്ളൂ.

 

 

കാഗിലരി ഇപ്പോള്‍ പോയിന്‍റ് പട്ടികയില്‍ പതിനൊന്നാം സ്ഥാനത്താണ്.മല്‍സരത്തിന്റെ 26 ആം മിനുട്ടില്‍ കാഗിലരി താരം ഫൌള്‍ ചെയ്തതിന് റെഡ് കാര്‍ഡ് ലഭിച്ചു.ലഭിച്ച പെനാല്‍ട്ടി കിക്ക് പാഴാക്കാതെ ഗോളാക്കി മാറ്റി ലൂയിസ് ഫെര്‍ണാണ്ടോ മുറിയെല്‍ ഫ്രൂട്ട്സോ അറ്റ്ലാന്‍റയ്ക്ക് വിജയ ഗോള്‍ നേടി കൊടുത്തു.അറ്റ്ലാന്‍റ കളിയില്‍ ഏറെ മികച്ച് നിന്നെങ്കിലും ഗോളാക്കി മാറ്റാന്‍ അവര്‍ക്ക് ആയില്ല.കാഗിലരിയുടെ ഒരു ഷോട്ട് പോലും പോസ്റ്റ് ലക്ഷ്യത്തില്‍ കൊണ്ടിട്ടില്ല.

Leave a comment