Foot Ball Top News

റോമയുടേന്ന് വിജയം പിടിച്ച് വാങ്ങി നാപോളി

July 6, 2020

റോമയുടേന്ന് വിജയം പിടിച്ച് വാങ്ങി നാപോളി

ഇന്ന് രാവിലെ നടന്ന മല്‍സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് നാപോളി റോമയെ പരാജയപ്പെടുത്തി.തീര്‍ത്തൂം ആധിക്കാരികമായാണ് നാപോളി വിജയം നേടിയത്.ജോസ് കളേജോണ്‍,ലോറെന്‍സൊ ഇന്‍സിഗ്നേ എന്നിവര്‍ നാപോളിക്കു വേണ്ടി ഗോള്‍ നേടിയപ്പോള്‍ റോമയുടെ ഗോള്‍ നേടിയത് ഹെന്‍റിക്ക് മിക്കിതര്‍യാന്‍ ആണ്.നാപൊളിയുടെ ഹോം ഗ്രൌണ്ടായ സ്റ്റേഡിയോ സാന്‍ പാവോളോ സ്റ്റേഡിയത്തില്‍ വച്ചാണ് മല്‍സരം നടന്നത്.

 

 

ആദ്യ പകുതിയില്‍ ഇരു ടീമുകളും ഗോളൊന്നും നേടിയില്ല.ക്രിസ് സ്മാളിങ്ങിന് പകരം ഫെഡെറിക്കോ ഫാസിയോ ഇറങ്ങിയത് ഒഴിച്ചാല്‍ ആദ്യ പകുതിയില്‍ പറയതക്ക കാര്യങ്ങള്‍ ഒന്നും തന്നെ നടന്നിട്ടില്ല.55 ആം മിനുട്ടില്‍ മരിയോ റൂയി വഴിയൊരുക്കിയ ഗോള്‍ നേടി ജോസ് കളേജോണ്‍ നാപോളിക്കു ലീഡ് നേടി കൊടുത്തു.പോയിന്‍റ് പട്ടികയില്‍ നാപൊളിക്കും  റോമക്കും  ഒരേ പോയിന്‍റുകള്‍ ആണ് ഉള്ളത്.

Leave a comment