സിറ്റിക്ക് സതാംട്ടന്‍റെ വക ഷോക്ക് ട്രീറ്റ്മെന്‍റ്
അപരാജിതര്‍ ആയ ലിവര്‍പൂളിനെ പഞ്ഞികിട്ട മാഞ്ചെസ്റ്റര്‍ സിറ്റിക്ക് ഇന്നലെ ഞെട്ടിക്കുന്ന തോല്‍വി.സതാംട്ടണ്‍ ഇന്നലെ സിറ്റിയെ എതിരിലാത്ത ഗോളിന് പരാജയപ്പെടുത്തി.സതാംട്ടന്‍ താരം ചേ ആഡംസ് ആണ് മല്‍സരത്തിലുള്ള ആകെയൊരു ഗോള്‍ സ്കോറര്‍.ഇന്നലത്തെ ടീമില്‍ പല മാറ്റങ്ങള്‍ വരുത്തിയാണ് പെപ്പിന്റെ ടീം ഇറങ്ങിയത്.ഇകയ് ഗുണ്ഡോഗന്‍,കെവിന്‍ ഡി ബ്രൂയിന,കൈല്‍ വാല്‍ക്കര്‍,ഫില്‍ ഫോഡന്‍,നികോളാസ് ഒട്ടമെന്‍റി എന്നിയവരെ ഇന്നലത്തെ ആദ്യ ഇലവനില്‍ നിന്നും പെപ് ഒഴിവാക്കിയിരുന്നു.
ആദ്യ പകുതിയില്‍ തന്നെ ഗോള്‍ നേടി ചേ ആഡംസ് സതംട്ടന് ലീഡ് നേടി കൊടുത്തു.ഗോളിന് വഴിയൊരുക്കിയത് സ്കോട്ടിഷ് താരം സ്റ്റുവര്‍ട്ട് ആംസ്ട്രോങ് ആണ്.രണ്ടാം പകുതിയില്‍ കെവിന്‍ ഡി ബ്രൂയിന,ഫില്‍ ഫോഡന്‍ എന്നിവരെ പെപ് ഇറക്കിയെങ്കിലും സമനില പിടിക്കാന്‍ പോലും അവര്‍ക്ക് ആയില്ല.






































