Foot Ball Top News

പ്രീമിയര്‍ ലീഗില്‍ ഇന്ന് മാഞ്ചെസ്റ്റര്‍ സിറ്റി vs സതാംട്ടന്‍ മല്‍സരം

July 5, 2020

പ്രീമിയര്‍ ലീഗില്‍ ഇന്ന് മാഞ്ചെസ്റ്റര്‍ സിറ്റി vs സതാംട്ടന്‍ മല്‍സരം

ലീഗ് ചാമ്പ്യന്മാരായ ലിവര്‍പൂളിനെ മുട്ടുകുത്തിച്ചതിന് ശേഷം പെപ് ഗാര്‍ഡിയോളയുടെ സിറ്റി പോയിന്‍റ് ടേബളില്‍ പതിനാലാം സ്ഥാനത്തുള്ള സതാംട്ടനെ ഇന്ന്  നേരിടും.ഇന്ത്യന്‍ സമയം ഇന്ന് രാത്രി പതിനൊന്നാരക്ക് സതാംട്ടന്‍ ഹോം ഗ്രൌണ്ടായ സെന്‍റ് മേരീസ് സ്റ്റേഡിയത്തില്‍ വച്ചാണ് മല്‍സരം നടക്കുക.ഇതിന് മുന്നേ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ അന്ന് വിജയം സിറ്റിക്ക് ഒപ്പം ആയിരുന്നു.ഈഎഫ്എല്‍ കപ്പില്‍ നിന്നും സതാംട്ടനെ പുറത്താക്കിയത് സിറ്റി ആണ്.

 

 

ഇപ്പോള്‍ സതാംട്ടന് ലഭിച്ചിരിക്കുന്നത് സുവര്‍ണാവസരം ആണ്,തങ്ങളുടെ ഹോം ഗ്രൌണ്ടില്‍ വച്ച് സിറ്റിയെ തോല്‍പ്പിക്കാന്‍ പറ്റിയാല്‍ അത്  സതാംട്ടന് വളരെ വലിയ നേട്ടമാകും.രണ്ടാം സ്ഥാനം ഉറപ്പുള്ളതിനാല്‍ പെപ്പിന്റെ  പുതിയ പല പരീക്ഷണങ്ങള്‍ക്കും സെന്‍റ് മേരീസ് സ്റ്റേഡിയം സാക്ഷി ആയേക്കാം.

Leave a comment