ലാലിഗയില്‍ ഇന്ന് റയല്‍ മാഡ്രിഡ് ഇറങ്ങും
സ്പാനിഷ് ലീഗില്‍ ഇന്ന് ഒന്നാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡ് അത്ലറ്റിക്ക് ബിലിബാവോയേ നേരിടും.പോയിന്‍റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് അത്ലറ്റിക്ക് ബിലിബാവോ.ഇന്ത്യന്‍ സമയം ഇന്ന് വൈക്കിട്ട് അഞ്ചരക്കാണ് മല്‍സരം തുടങ്ങുക. അത്ലറ്റിക്ക് ബിലിബാവോയുടെ ഹോം ഗ്രൌണ്ടായ സാന്‍ മീംസില്‍ വച്ചാണ് മല്‍സരം.ഈ സീസണില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ അന്ന് സമനില ആയിരുന്നു ഫലം.
പോയിന്‍റ് പട്ടികയില്‍ റയല്‍ മാഡ്രിഡ് പോയിന്‍റ് നഷ്ട്ടപ്പെടാന്‍ കാത്തിരിക്കുകയാണ് ബാഴ്സലോണ.വെറും നാല് പോയിന്‍റുകള്‍ മാത്രമാണു ഇവര്‍ തമിലുള്ള അന്തരം.കൊറോണ മൂലം മല്‍സരം നിര്‍ത്തിവക്കുമ്പോള്‍ ബാഴ്സയുടെ പുറകില്‍ ആയിരുന്നു റയലിന്‍റെ സ്ഥാനം.എന്നാല്‍ ഇടവേളക്ക് ശേഷം റയലിന്‍റെ വേറൊരു മുഖം ആണ് നമ്മള്‍ കണ്ടത്,ഇതുവരെ ആറ് മല്‍സരങ്ങള്‍ അടുപ്പിച്ച് വിജയിക്കാന്‍ റയലിനായി.






































