Foot Ball Top News

യുവന്‍റസ് വിജയവീതിയില്‍

July 5, 2020

യുവന്‍റസ് വിജയവീതിയില്‍

ടോറിനോയെ പരാജയപ്പെടുത്തി യുവന്‍റസ് തങ്ങളുടെ വിജയവീതി തുടരുന്നു.തങ്ങളുടെ ഹോം ഗ്രൌണ്ടായ അലിയന്‍സ് സ്റ്റേഡിയത്തില്‍  വച്ച് നടന്ന മല്‍സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് യുവന്‍റസ് വിജയം കരസ്ഥമാക്കി.പൌലോ ഡിബാല,ക്രിസ്റ്റ്യാനോ റൊണാള്‍ഡോ,യുവാന്‍ ക്വാഡ്റാഡോ,കോഫി ദ്ജിഡ്ജി (ഓണ്‍ ഗോള്‍ ) എന്നിവരാണ് യുവന്‍റസിന് വേണ്ടി ഗോള്‍ നേടിയത്.സന്ദര്‍ശകരുടെ മാനം കാക്കാനുള്ള ഗോള്‍ നേടിയത് അന്ദ്രിയ ബെലോട്ടിയാണ്.

 

 

മല്‍സരത്തിന്‍റെ തുടക്കം തന്നെ ഗോള്‍ നേടി യുവന്‍റസ് ആധിപത്യം സ്ഥാപിച്ചിരുന്നു.മൂന്നാം മിനുട്ടില്‍ യുവാന്‍ ക്വാഡ്റാഡോ നല്‍കിയ അസിസ്റ്റില്‍ ഗോള്‍ നേടി ഡിബാലയാണ് ടോറിനോയുടെ വീഴ്ച്ചയ്ക്ക് തുടക്കം ഇട്ടത്.രണ്ടാം ഗോളിന് വഴിയൊരുക്കിയ റൊണാള്‍ഡോ പിന്നീട് അറുപത്തൊന്നാം മിനുട്ടില്‍ 30 യാര്‍ഡിന് പുറത്ത് നിന്ന് ലഭിച്ച ഫ്രീകിക്ക് ഗോളാക്കി മാറ്റി അദ്ദേഹം മല്‍സരത്തിലെ സ്ഥിരസാന്നിദ്ധ്യമായി മാറി.


 

 

Leave a comment