നാലടിച്ച് പെപ്പിന്റെ പിള്ളേര്
ലിവര്‍പൂളിനെതിരെ മധുര പ്രതികാരമായി പെപ്പിന്റെ സിറ്റി.തങ്ങളുടെ ഹോം ഗ്രൌണ്ടില് വച്ച് സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച ലിവര്‍പൂളിനെ ഇന്ന് നാല് ഗോള്‍ തിരിച്ചടിച്ച് സിറ്റി മാനം കാത്തു.കെവിന് ഡി ബ്രൂയ്ന,ഫില്‍ ഫോഡന്,റഹീം സ്റ്റര്‍ലിങ്,അലക്സ് ഒക്സ്ലെഡ് ചാമ്പേര്ലൈന് (ഓണ്‍ ഗോള്‍ )എന്നിവരാണ് സിറ്റിക്ക് വേണ്ടി ഗോള്‍ നേടിയവര്‍.
മല്‍സരത്തിന്റെ 25 ആം മിനുറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി ഡി ബ്രൂയ്നയാണ് സിറ്റിക്ക് വേണ്ടി ആദ്യ ഗോള്‍ നേടിയത്.ഫില്‍ ഫോഡന്റെ അസിസ്റ്റില്‍ അടുത്ത ഗോള്‍ നേടിയ റഹീം സ്റ്റര്‍ലിങ് സിറ്റിക്ക് വ്യക്തമായ മുന്‍ തൂക്കം നല്കി.മല്‍സരം ആദ്യ പകുതി തീരുമ്പോള്‍ സിറ്റി മൂന്ന് ഗോള്‍ നേടിയിരുന്നു.രണ്ടാം പകുതിയില്‍ ലിവര്‍പ്പൂള്‍ തിരിച്ചുവരുമെന്ന് വിചാരിച്ചെങ്കിലും അത് നടന്നില്ല.