പ്രീമിയര്‍ ലീഗില്‍ നാളെ അതികായന്മാരുടെ പോരാട്ടം
പ്രീമിയര്‍ ലീഗില്‍ നാളെ അത്തിക്കയന്മാരുടെ പോരാട്ടം.പ്രീമിയര്‍ ലീഗ് കിരീടം നേടിയ ലിവര്‍പൂള്‍ രണ്ടാം സ്ഥാനത്തുള്ള മാഞ്ചെസ്റ്റര്‍ സിറ്റിയെ നേരിടും.നാളെ ഇന്ത്യന്‍ സമയം രാവിലെ പന്ത്രണ്ടേമുക്കാലിന് മാഞ്ചെസ്റ്റര്‍ സിറ്റിയുടെ ഹോം ഗ്രൌണ്ട് എത്തിഹാദ് സ്റ്റേഡിയത്തിലാണ് മല്‍സരം നടക്കുന്നത്.ലിവര്‍പൂളിന് മാഞ്ചെസ്റ്റര്‍ സിറ്റിയെക്കാള്‍ 23 പോയിന്റുകളുടെ ലീഡ് ഉണ്ട്.
ഈ സീസണില്‍ രണ്ടു ടീമുകളും ഇതിന് മുന്നേ ഏറ്റുമുട്ടിയപ്പോള്‍ അന്ന് വിജയം ലിവര്‍പൂളിനൊപ്പം ആയിരുന്നു.ആന്‍ഫീല്‍ഡില്‍ നടന്ന മല്‍സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ സിറ്റിയെ തകര്‍ത്തത്.കൊറോണ കഴിഞ്ഞുള്ള ഇടവേളക്ക് ശേഷമുള്ള മൂന്ന് മല്‍സരങ്ങളില്‍ വിജയിച്ച സിറ്റി ചെല്‍സിയോട് കഴിഞ്ഞ ആഴ്ച്ച പരാജയപ്പെട്ടിരുന്നു.കിരീടം നേടിയ ലിവര്‍പൂളിന് ഇന്ന് സിറ്റി ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കുമെന്ന് വാര്‍ത്തകള്‍ ഉണ്ട്.