Foot Ball Top News

ലേയ്സെസ്റ്റര്‍ സിറ്റിയെ മലര്‍ത്തിയടിച്ച് എവര്‍ട്ടന്‍

July 2, 2020

ലേയ്സെസ്റ്റര്‍ സിറ്റിയെ മലര്‍ത്തിയടിച്ച് എവര്‍ട്ടന്‍

ഇന്നലെ എവര്‍ട്ടന്‍ ഹോം ഗ്രൌണ്ടായ ഗുഡിസന്‍ പാര്‍ക്കില്‍ ലേയ്സെസ്റ്റര്‍ സിറ്റിക്കെതിരെ നടന്ന മല്‍സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് മറക്കാനാവാത്ത വിജയം നേടി എവര്‍ട്ടന്‍.എവര്‍ട്ടനു വേണ്ടി യുവ ബ്രസീലിയന്‍ താരമായ റിചാര്‍ഡ്ലിസന്‍,ഗില്‍ഫി സിഗൌര്‍സന്‍ എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ലേയ്സെസ്റ്റര്‍ സിറ്റിക്ക് വേണ്ടി കേലേച്ചി ഈഹിയാനച്ചോ വലകുലുക്കി.

 

 

വിജയത്തോടെ എവര്‍ട്ടന്‍  ഇപിഎല്‍ പോയിന്‍റ് ടേബളില്‍ പതിനൊന്നാം സ്ഥാനത്തേക്ക് എത്തി.ലേയ്സെസ്റ്റര്‍ സിറ്റി തങ്ങളുടെ മൂന്നാം സ്ഥാനം നിലനിര്‍ത്തുകയും ചെയ്തു.സീസണിന്‍റെ തുടക്കത്തില്‍  കിരീടം നേടുമെന്ന് വരെ തോന്നിച്ച ലേയ്സെസ്റ്റര്‍ സിറ്റി ലീഗ് പുരോഗമികുമ്പോള്‍ പ്രകടനം മോശപ്പെട്ട് വരുകയാണ്.ഈ ഫോം തുടര്‍നാല്‍ ആദ്യ നാല് സ്ഥാനങ്ങളില്‍ ചെല്‍സിയും യുണൈറ്റഡും എത്തിയേക്കാം.മല്‍സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ റിച്ചാര്‍ഡ്ലിസന്‍ (10),ഗില്‍ഫി സിഗൌര്‍സന്‍ (16) ഗോള്‍ നേടി എവര്‍ട്ടനു മുന്‍കൈ നേടി കൊടുത്തു.

Leave a comment