വിജയം,യുണൈറ്റഡ് മുന്നോട്ട്
ബ്രൈറ്റനുമായുള്ള മല്‍സരത്തില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് മികച്ച വിജയം നേടി.എതിരിലാത്ത മൂന്ന് ഗോളുകള്‍ക്കാണ് മാഞ്ചെസ്റ്റര്‍ വിജയം കരസ്ഥമാക്കിയത്.കഴിഞ്ഞ വിന്‍റര്‍ ട്രാന്‍സ്ഫറില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് താരമായി മാറിയ ബ്രൂണോ ഫെര്‍ണാണ്ടസ് രണ്ട് ഗോള്‍ നേടി യുണൈറ്റഡിന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു.മല്‍സരത്തിലെ ആദ്യ ഗോള്‍ നേടിയ മേസണ്‍ ഗ്രീന്‍വുഡാണ് ബ്രൈറ്റന്‍റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്.
മല്‍സരത്തിന്റെ പതിനാറാം മിനുട്ടില്‍ ആരോണ്‍ വാന്‍ ബിസാക്കയുടെ അസിസ്റ്റിലാണ് ഗ്രീന്‍വുഡ് ആദ്യ ഗോള്‍ നേടിയത്.ഇരുപത്തൊന്‍പതാം മിനുട്ടില്‍ പോള്‍ പോഗ്ബ നല്‍കിയ അസിസ്റ്റില്‍ ഗോള്‍ നേടി ബ്രൂണോ യുണൈറ്റഡിന്റെ ആധിപത്യം ഊട്ടിഉറപ്പിച്ചു.അവസാന ഗോളിന് വഴിയൊരുക്കിയത് ആദ്യ ഗോള്‍ നേടിയ മേസണ്‍ ഗ്രീന്‍വുഡ് ആയിരുന്നു.ഇതോടെ പോയിന്‍റ് ടേബളില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് അഞ്ചാം സ്ഥാനത്തേക്ക് എത്തി.






































