സീരി എയില്‍ നാളെ റോണാള്‍ഡോയും കൂട്ടരും ഇറങ്ങും
സീരി എയില്‍ നാളെ യുവന്‍റസും ജെനോവയും തമ്മില്‍ ഏറ്റുമുട്ടും.നാളെ രാവിലെ ഇന്ത്യന്‍ സമയം ഒന്നെക്കാലിന് ജെനോവയുടെ ഹോം ഗ്രൌണ്ടായ ലൂയിജി ഫെറാറിസ് വച്ചാണ് മല്‍സരം നടക്കുന്നത്.പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇരിക്കുകയാണ് യുവന്‍റസിപ്പോള്‍.പതിനേഴാം സ്ഥാനത്ത് തപ്പിതടയുകയും ആണ് ജെനോവ.ഈ സീസണില്‍ ഇതിന് മുന്നേ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ വിജയം അന്ന് യുവാന്‍റസിനൊപ്പം ആയിരുന്നു.ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ആണ് അന്ന് യുവന്‍റസ് വിജയിച്ചത്.റൊണാള്‍ഡോയുടെ എക്സ്ട്രാ ടൈമില്‍ പെനാല്‍ട്ടി കിക്ക് ആണ് അന്നവരെ രക്ഷിച്ചത്.
തൊട്ട് പുറകെ ലാസിയോ എഫ്‌സി ഉള്ളതിനാല്‍ എല്ലാ മല്‍സരങ്ങളും വളരെ ഗൌരവമായിട്ടായിരിക്കും മോറിഷ്യോ സാരിയുടെ യുവന്‍റസ് സമീപിക്കുക.റെലഗേഷന്‍ സോണില്‍ നിന്നും രക്ഷ നേടാന്‍ ജെനോവയും കട്ടക്ക് പൊരുത്തുമെന്നത് ഉറപ്പാണ്.






































