Foot Ball Top News

മാഞ്ചെസ്റ്റര്‍ നാളെ ബ്രൈറ്റനെതിരെ ഇറങ്ങും

June 30, 2020

മാഞ്ചെസ്റ്റര്‍ നാളെ ബ്രൈറ്റനെതിരെ ഇറങ്ങും

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ നാളെ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ബ്രൈറ്റനെതിരെ ഇറങ്ങും.ബ്രൈറ്റന്‍ ഹോം ഗ്രൌണ്ടായ ഫാല്‍മര്‍ സ്റ്റേഡിയത്തില്‍ വച്ചാണ് മല്‍സരം.ഇന്ത്യന്‍ സമയം നാളെ രാവിലെ 12:45നാണ് മല്‍സരം തുടങ്ങുക. പ്രീമിയര്‍ ലീഗ് പോയിന്‍റ് ടേബളില്‍ ആറാം സ്ഥാനതാണ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്.ബ്രൈറ്റനാകട്ടെ പതിനഞ്ചാം സ്ഥാനത്തും.എങ്ങനെയും ആദ്യ നാല് സ്ഥാനങ്ങളില്‍ കയറി പറ്റി അടുത്ത സീസണിലെ ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടുക എന്നതായിക്കും യുണൈറ്റഡിന്റെ ലക്ഷ്യം.

 

കൊറോണക്ക് ശേഷമുള്ള മല്‍സരങ്ങളില്‍ മികച്ച പ്രകടനമാണ് യുണൈറ്റഡ് കാഴ്ചവക്കുന്നത്.ടോട്ടന്‍ഹാമുമായി തോറ്റ മല്‍സരം സമനില പിടിക്കുകയും എഫ്എ കപ്പ് സെമി ഫൈനലിലേക്ക് പ്രവേശിക്കുകയും ചെയ്തത് ഏതൊരു യുണൈറ്റഡ് ആരാധകന്‍റെയും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതാണ്.ഇനിയുള്ള മല്‍സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ച വക്കാനാകും ഒലെ സോള്‍ക്സ്ജൈറിന്റെ ടീം ലക്ഷ്യമിടുക.

Leave a comment