നൂറ് പ്രശ്നങ്ങളുള്ള ബാഴ്സയ്ക്ക് നൂറ്റൊന്നാം പ്രശ്നമായി അറ്റ്ലറ്റിക്കോ മാഡ്രിഡ്
ബാഴ്സയില്‍ ഇപ്പോള്‍ നടക്കുന്നത് ചേരി പോരാണ്.മാനേജ്മെന്‍റും കളിക്കാരും കോച്ചും കളിക്കാരും അസിസ്റ്റന്‍റ് കോച്ചും കളിക്കാരും കളിക്കാരുടെ ഉള്ളില്‍ തന്നെ വിഭാഗീയത എന്നിങ്ങനെ പല യുദ്ധങ്ങള്‍ ബാഴ്സയ്ക്കുള്ളില്‍ തന്നെ നടക്കുന്നുണ്ട്.ഈ സമയത്താണ് പോയിന്‍റ് ടേബളില്‍ മൂന്നാം സ്ഥാനത്തുള്ള അറ്റ്ലറ്റിക്കോ മാഡ്രിഡ് ബാഴ്സയുമായി ഏറ്റുമുട്ടുന്നത്.
നാളെ രാവിലെ ഇന്ത്യന്‍ സമയം ഒന്നരക്ക് ബാഴ്സയുടെ ഹോ ഗ്രൌണ്ടായ കാമ്പ് നൌവില്‍ വച്ചാണ് മല്‍സരം നടക്കുന്നത്.കഴിഞ്ഞ മല്‍സരത്തില്‍ സെല്‍റ്റ വിഗോയുമായി സമനില നേടിയത് ബാഴ്സയുടെ ഡ്രസ്സിങ് റൂമില്‍ പല പൊട്ടിത്തെറികളും ഉണ്ടായിരുന്നു.അതിന്‍റെ അനന്തരഫലമാണ് കോച്ച് ക്വിക്കി സെത്തിയെന്‍ അടുത്ത സീസണില്‍ ബാഴ്സ വിടുമെന്ന വാര്‍ത്തകള്‍.കഴിഞ്ഞ മല്‍സരത്തില്‍ നിറം മങ്ങിയ ഉംറ്റിറ്റി ഇന്നിറങ്ങുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നുണ്ടാവും.






































