എഫ്എ കപ്പ് സെമിയില്‍ പ്രവേശിച്ച് മാഞ്ചെസ്റ്റര്‍ സിറ്റി
ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരത്തില്‍ വിജയിച്ച മാഞ്ചെസ്റ്റെര്‍ സിറ്റി എഫ് എ കപ്പ് സെമി ഫൈനലിലേക്ക് കടന്നു,എതിരിലാത്ത രണ്ടു ഗോലിനാണ് അവര്‍ ന്യൂ കാസിലിനെ തോല്‍പ്പിച്ചത്.കെവിന് ഡി ബ്രൂയ്ന,റഹീം സ്റ്റര്‍ലിങ് എന്നിവരാണ് സിറ്റിയുടെ ഗോള്‍ സ്കോറര്‍മാര്‍.എന്തായാലും ഒരു കാര്യം ഉറപ്പാണ്,എഫ് എ കപ്പ് ആരാധകരെ ആവേശത്തിന്റെ മുള്‍മുനയില്‍ എത്തിക്കുമെന്ന കാര്യത്തില്‍.മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്,ആഴ്സണല്‍,ചെല്‍സി,മാഞ്ചെസ്റ്റര്‍ സിറ്റി എന്നിവരുള്ളപ്പോള്‍ സെമി ഫൈനല്‍ മല്‍സരങ്ങള്‍ മികച്ചതാകുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.
37 ആം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടി ഗോള്‍ സ്കോര്‍ ചെയ്ത് കെവിന് ഡി ബ്രൂയ്ന ആദ്യ ഗോള്‍ നേടി.രണ്ടാം പകുതിയില്‍ ഫില്‍ ഫോഡന് നല്കിയ അസിസ്റ്റില്‍ റഹീം സ്റ്റര്‍ലിങ് രണ്ടാം ഗോള്‍ നേടിയപ്പോള്‍ ന്യൂ കാസിലിന്റെ പതനം പൂര്‍ത്തിയായി കഴിങ്ങിരുന്നു.






































