അനായാസ വിജയം നേടി വിയാറയല്‍
വിയാറയല്‍ സ്റ്റേഡിയമായ എല്‍ മഡ്രിഗാളില് നടന്ന മല്‍സരത്തില്‍ ആതിഥേയര്‍ എതിരിലാത്ത രണ്ട് ഗോളിന് വലന്‍സിയയെ പരാജയപ്പെടുത്തി.പാകൊ അല്‍കാസര്‍,ജെറാര്‍ഡ് മോറെനോ എന്നിവരാണ് വിയാറയലിന്റെ സ്കോറര്‍മാര്‍.ഇരുവരും ആദ്യ പകുതിയില്‍ തന്നെ ഇരുവരും ഗോള്‍ നേടി വിയാറയലിന്റെ ആധിപത്യം മല്സരത്തിലുറപ്പിച്ചു.വിജയത്തോടെ വിയാറയല്‍ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് എത്തി.വലന്‍സിയ എട്ടാം സ്ഥാനത്താണ് ഇപ്പോഴുളത്ത്.
മല്‍സരത്തിന്റെ പതിനാലാം മിനുട്ടില്‍ ജെറാര്‍ഡ് മോറെനോ നല്കിയ അസിസ്റ്റില്‍ മുന്‍ ബാഴ്സലോണ താരം പാകൊ അല്‍കാസര്‍ ആദ്യ ഗോള്‍ നേടി വിയാറയലിനെ മല്‍സരത്തിന്റെ ഡ്രൈവിങ് സീറ്റില്‍ ഇരുത്തി.രണ്ടാം പകുതി തീരാനിരിക്കെ സ്പാനിഷ് താരമായ സാന്റി കസോര്‍ള നല്കിയ അസിസ്റ്റില്‍ ഗോള്‍ ജെറാര്‍ഡ് മോറെനോ വിയാറയല്‍ സ്കോര്‍ പട്ടിക പൂര്‍ത്തിയാക്കി.






































