വിജയം രാജകീയമാക്കി ലെവാന്തേ
ലാലിഗയില്‍ ഇന്ന് നടന്ന ലെവാന്തേ vs റയല്‍ ബെറ്റിസ് മല്‍സരത്തില്‍ ലേവാന്തെയ്ക്ക് ഉജ്വല വിജയം. കാമിലോ കാനോ സ്റ്റേഡിയത്തിലാണ് മല്‍സരം നടന്നത്.മല്‍സരത്തില്‍ ലെവാന്തേ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് വിജയം കൈവരിച്ചു.
ലെവാന്തേ പോയിന്‍റ് പട്ടികയില്‍ പന്ത്രണ്ടാം സ്ഥാനതാണ്.റയല്‍ ബെറ്റിസ് തൊട്ടുപുറകെ പതിമൂന്നാം സ്ഥാനത്തും.മല്‍സരത്തിന്റെ ആദ്യ പകുതി തീര്‍ന്നപ്പോള്‍ തന്നെ വിജയം ലെവാന്തേ ഉറപ്പിച്ചിരുന്നു.2-0 ആയിരുന്നു ആദ്യ പകുതിയിലെ സ്കോര്‍ നില.ബോര്‍ജ മയോറോള്‍,എനിസ് ബാര്‍ദി എന്നിവരാണ് ലെവാന്തേയ്ക്കു വേണ്ടി ഗോള്‍ നേടിയത്.രണ്ടാം പകുതിയില്‍ ആക്രമിച്ചു കളിച്ച ഇരു ടീമുകളും ഈരണ്ടു ഗോളുകള്‍ വീതം നേടി.റൂബന്‍ റോചിന,മൊറാലസ് നോഗാലസ് എന്നിവര്‍ ലെവാന്തെയ്ക്ക് വേണ്ടി ഗോള്‍ നേടിയപ്പോള്‍ സെര്‍ജിയോ കനാലസ്,ജുവാന്‍മി എന്നിവര്‍ റയല്‍ ബെറ്റിസിന്‍റെ ആശ്വാസ ഗോളുകള്‍ നേടി.