മിലാന് ടീമുകള്‍ അങ്കത്തിനിറങ്ങും
നാളെ ഇന്ത്യന്‍ സമയം രാവിലെ ഒന്നേകാലിന് സീരി എയിലെ മൂന്നാം സ്ഥാനത്തുള്ള ഇന്റര്‍ മിലാന് എട്ടാം സ്ഥാനത്തുള്ള പാര്‍മ കാല്ഷ്യോ നേരിടും.ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്തായ ഇന്റര്മിലാന് സീരി എ കിരീടം നേടുക എന്നത് വളരെ വിഷമകരമായ പ്രവര്‍ത്തിയാണ്.പോയിന്റ് പട്ടികയില്‍ യുവന്റസ്,ലാസിയോ എഫ്സി എന്നിവര്‍ക്ക് പതിനൊന്ന്,അഞ്ച് പോയിന്റുകള്‍ക്ക് പുറകിലാണ് ഇന്റര്‍ മിലാനിപ്പോള്.
മറ്റൊരു സുപ്രധാന മല്‍സരത്തില്‍ എസി മിലാന് റോമയെ നേരിടും.എസി മിലാന് ഇന്നു രാത്രി എട്ടരക്ക് അവരുടെ ഹോം ഗ്രൌണ്ടായ സാന്‍ സിറോയില്‍ വച്ച് മല്‍സരം നടക്കും.അഞ്ചാം സ്ഥാനതാണ് റോമ ഇപ്പോഴുളത്ത്,എസി മിലാന് ആണെങ്കില്‍ ഏഴാം സ്ഥാനത്തും.ഇരു ടീമുകളുടെയും ലക്ഷ്യം എന്തു വിലകൊടുത്തും ആദ്യ നാല് സ്ഥാനങ്ങളിലേക്ക് എത്തുക എന്നതായിരിക്കും.






































